നേഴ്‌സിങ‌്, പാരാമെഡിക്കൽ ഡിഗ്രി കോഴ്‌സ‌് പ്രവേശനംതിരുവനന്തപുരം സർക്കാർ, സ്വാശ്രയ കോളേജുകളിൽ നേഴ‌്സിങ‌്, പാരാമെഡിക്കൽ കോഴ‌്സുകളിലേക്ക‌് അപേക്ഷിക്കാം.  ബിഎസ‌്സി നേഴ‌്സിങ‌്, ബിഎസ‌്സി എംഎൽടി, ബിഎസ‌്സി പെർഫ്യൂഷൻ ടെക്‌നോളജി, ബിപിടി, ബിഎസ് സി(ഒപ്‌റ്റോമെട്രി), ബിഎസ് സി  മെഡിക്കൽ റേഡിയോളജിക്കൽ ടെക്‌നോളജി (എംആർടി), ബിഎഎസ‌്എൽപി, ബിസിവിടി എന്നീ കോഴ്‌സുകളിലേക്കാണ്‌ അപേക്ഷ ക്ഷണിച്ചത‌്. പ്രോസ്‌പെക്ടസ‌് www.lbscentre.kerala.gov.in എന്ന വെബ്‌സൈറ്റിലുണ്ട്‌.  അപേക്ഷാഫീസ് 600 രൂപയും പട്ടികജാതി ‐ വർഗ വിഭാഗത്തിന് 300 രൂപയുമാണ്. www.lbscentre.kerala.gov.in എന്ന വെബ്‌സൈറ്റിൽ പ്രാഥമികവിവരങ്ങൾ രേഖപ്പെടുത്തുമ്പോൾ ലഭിക്കുന്ന ചെലാൻ ഉപയോഗിച്ച്  24 മുതൽ ജൂൺ 16 വരെ കേരളത്തിലെ എല്ലാ ഫെഡറൽ  ബാങ്കിന്റെ  ശാഖകളിലും അപേക്ഷാഫീസ് നൽകാം. അപേക്ഷാഫീസ് ഓൺലൈനായും നൽകാവുന്നതാണ്.  തുടർന്ന് അപേക്ഷാനമ്പരും ബാങ്കിൽനിന്ന‌് ലഭിക്കുന്ന ചെലാൻ നമ്പരും ഉപയോഗിച്ച് അപേക്ഷകർക്ക് 25 മുതൽ ജൂൺ 18 വരെ www.lbscentre.kerala.gov.in എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്ത് ഓൺലൈൻ അപേക്ഷാസമർപ്പണം പൂർത്തിയാക്കാവുന്നതാണ്. പ്രിന്റൗട്ടെടുത്ത് ഒപ്പ് രേഖപ്പെടുത്തി  ചെലാൻ രസീതിന്റെ ഓഫീസ് കോപ്പിയും സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം ഡയറക്ടർ, എൽബിഎസ‌് സെന്റർ സയൻസ‌് ആൻഡ് ടെക്‌നോളജി, എക്‌സ്ട്രാ പൊലീസ് റോഡ്, നന്ദാവനം, പാളയം, തിരുവനന്തപുരം ‐ 33 എന്ന വിലാസത്തിൽ ജൂൺ 20ന് വൈകിട്ട് അഞ്ചിനകം ലഭിക്കണം. സാമൂഹികവും വിദ്യാഭ്യാസപരവുമായി പിന്നോക്കം നിൽക്കുന്ന വിഭാഗങ്ങളിൽപ്പെട്ട അപേക്ഷകർക്ക് അഞ്ച‌് ശതമാനം മാർക്ക് ഇളവ് അനുവദിക്കും. അപേക്ഷാർഥികൾ 2018 ഡിസംബർ 31ന്  17 വയസ്സ‌് പൂർത്തീകരിച്ചിരിക്കണം.  സർവീസ് ക്വോട്ടയിലുള്ളവരൊഴികെ മറ്റാർക്കും ഉയർന്ന പ്രായപരിധിയില്ല.  സർവീസ‌് ക്വോട്ടയിലേക്കുള്ള അപേക്ഷാർഥികൾക്ക് 31/12/2018ൽ പരമാവധി 46 വയസ്സും ആയിരിക്കും. കൂടുതൽ വിവരങ്ങൾ ംംം.ഹയരെലിൃല.സലൃമഹമ.ഴ്ീ.ശി എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്.  സംശയനിവാരണത്തിന്  0471 ‐ 2560361, 2560362, 2560363, 2560364, 2560365 എന്നീ നമ്പരുകളുമായി ബന്ധപ്പെടണം. Read on deshabhimani.com

Related News