നേഴ‌്സിങ്, പാരാമെഡിക്കൽ ഡിഗ്രി: ഒന്നാം അലോട്ട‌്മെന്റ‌് പ്രസിദ്ധീകരിച്ചുതിരുവനന്തപുരം സംസ്ഥാനത്തെ സർക്കാർ സ്വാശ്രയ കോളേജുകളിൽ 2018ലെ ബിഎസ‌്സി നേഴ‌്സിങ്‌, മറ്റ‌് പാരാമെഡിക്കൽ ഡിഗ്രി കോഴ‌്സുകൾ എന്നിവയിലേക്കുള്ള  പ്രവേശനത്തിനുള്ള ഒന്നാംഘട്ട അലോട്ട‌്മെന്റ‌് www.lbscentre.kerala.gov.in  എന്ന വെബ‌്സൈറ്റിൽ പ്രസിദ്ധീകരിച്ചു. അലോട്ട‌്മെന്റ‌് ലഭിച്ചവർ വെബ‌്സൈറ്റിൽനിന്ന‌് പ്രിന്റ‌് എടുത്ത‌് അലോട്ട‌്മെന്റ‌്  മെമ്മോ സഹിതം ഫെഡറൽ ബാങ്കിന്റെ ശാഖകളിൽ നിർദിഷ്ട ഫീസ‌് ഒടുക്കണം. അല്ലെങ്കിൽ രണ്ടാംഘട്ട അലോട്ട‌്മെന്റിൽ പരിഗണിക്കില്ല. അപേക്ഷകർക്ക‌് രണ്ടാംഘട്ട അലോട്ട‌്മെന്റിലേക്കുള്ള ഓപ‌്ഷൻ പുനഃക്രമീകരണം 13ന‌് വൈകിട്ട‌് അഞ്ചുവരെ ചെയ്യാം. കൂടുതൽ വിവരങ്ങൾ എൽബിഎസ‌് വെബ‌്സൈറ്റിൽ ലഭിക്കും. ഫോൺ: 0471  2560361, 2560362, 2560364, 2560365. Read on deshabhimani.com

Related News