പ്രവേശനപരീക്ഷ അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാംതിരുവനന്തപുരം  >  ഏപ്രിൽ 23, 24 തീയതികളിൽ നടക്കുന്ന കേരള എൻജിനിയിറിങ്/ഫാർമസി പ്രവേശനപരീക്ഷയുടെ അഡ്മിറ്റ് കാർഡുകൾ  www.cee.kerala.gov.in  വെബ്‌സൈറ്റിൽനിന്ന് ഡൗൺലോഡ് ചെയ്യാം. കീം 2018 കാൻഡിഡേറ്റ് പോർട്ടൽ എന്ന ലിങ്കിൽ അപേക്ഷാനമ്പറും പാസ്‌വേഡും നൽകി ലോഗിൻ ചെയ്ത് പ്രൊഫൈൽപേജിൽ അഡ്മിറ്റ്കാർഡ് എന്ന മെനു ഐറ്റം ക്ലിക്ക്‌ചെയ്ത് അഡ്മിറ്റ്കാർഡ് ഡൗൺലോഡു ചെയ്‌തെടുക്കാം. പരീക്ഷാഹാളിൽ പ്രവേശിക്കുന്നതിന് അഡ്മിറ്റ്കാർഡിന്റെ കളർ പ്രിന്റൗട്ട് വേണം.  മെഡിക്കൽ, ആർക്കിടെക്ചർ കോഴ്‌സുകൾക്ക് മാത്രമായി അപേക്ഷിച്ചിട്ടുള്ളവർക്ക് അഡ്മിറ്റ്കാർഡ് ലഭ്യമല്ല. എന്നാൽ അവർക്ക് പ്രൊഫൈൽപേജ്  ദൃശ്യമാകും. അപേക്ഷ സമർപ്പിച്ചവരിൽ ന്യൂനതകളുള്ളവർക്ക് അക്കാര്യം പ്രൊഫൈൽപേജിലെ മെമ്മോ ഡീട്യൽസ് എന്ന ലിങ്കിൽ അറിയാം. Read on deshabhimani.com

Related News