മീഡിയ അക്കാദമി പിജി ഡിപ്ലോമ കോഴ്‌സുകൾക്ക്‌ അപേക്ഷിക്കാംകൊച്ചി കാക്കനാട് പ്രവർത്തിക്കുന്ന കേരള മീഡിയ അക്കാദമി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷൻ നടത്തുന്ന ജേർണലിസം ആൻഡ് കമ്യൂണിക്കേഷൻ, പബ്ലിക് റിലേഷൻസ് ആൻഡ് അഡ്വർടൈസിങ്,  ടിവി ജേർണലിസം എന്നീ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമാ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒരുവർഷമാണ് കോഴ്‌സിന്റെ ദൈർഘ്യം. ബിരുദമാണ് അടിസ്ഥാനയോഗ്യത. ബിരുദത്തിന് അവസാനവർഷ പരീക്ഷ എഴുതിയവർക്കും അപേക്ഷിക്കാം. 30 വയസ്സ് കവിയരുത്. പട്ടിക വിഭാഗക്കാർക്ക്  അഞ്ചുവർഷത്തെ ഇളവുണ്ട്. അഭിരുചി പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ‌് പ്രവേശനം. കോഴിക്കോട്, എറണാകുളം, കൊല്ലം എന്നിവിടങ്ങളിൽ പ്രവേശനപരീക്ഷാകേന്ദ്രം ഉണ്ട‌ാകും. അപേക്ഷാഫോറവും പ്രോസ്‌പെക്ടസും  www.keralamediaacademy.org  എന്ന വെബ്‌സൈറ്റിൽനിന്നു ഡൗൺലോഡ് ചെയ്യാം.  അപേക്ഷാഫീസ് 300 രൂപ. പട്ടികജാതി﹣വർഗ, ഒഇസി വിഭാഗക്കാർക്ക് 150 രൂപ.  അപേക്ഷാഫീസ്, അപേക്ഷയോടൊപ്പം സെക്രട്ടറി, കേരള മീഡിയ അക്കാദമി എന്ന പേരിൽ എറണാകുളം സർവീസ് ബ്രാഞ്ചിൽ  മാറാവുന്ന ഡിമാൻഡ് ഡ്രാഫ്റ്റ് ആയി നല്കണം. അപേക്ഷ  ജൂൺ 25ന് വൈകിട്ട് അഞ്ചിനകം സെക്രട്ടറി, കേരള മീഡിയ അക്കാദമി, കാക്കനാട് കൊച്ചിൻ 30 എന്ന വിലാസത്തിൽ ലഭിക്കണം. ഫോൺ: 0484 2422275, 2422068, 2100700. ഇ﹣മെയിൽ  keralamediaacademy.gov@gmail.com Read on deshabhimani.com

Related News