എംജി സർവകലാശാല പിജി പ്രവേശന പരീക്ഷ ഓൺലൈൻ രജിസ്‌ട്രേഷൻ ഏപ്രിൽ 16 വരെകോട്ടയം > എം ജി സർവകലാശാലയിലെ വിവിധ പഠനവകുപ്പുകളിലെ പിജി പ്രവേശനത്തിനായി നടത്തുന്ന പരീക്ഷയ്ക്കുള്ള (ക്യാറ്റ്) ഓൺലൈൻ രജിസ്‌ട്രേഷൻ ഏപ്രിൽ 16 വരെ നടത്താം.സർവ്വകലാശാലാ പഠനവകുപ്പുകളിലെ വിവിധ എംഎ/എംഎസ്‌സി/എൽഎൽഎം/എംടിടിഎം/എംഎഡ് എന്നീ പ്രോഗ്രാമുകൾക്കാണ് പ്രവേശന പരീക്ഷ. അവസാനവർഷ പരീക്ഷാഫലം കാത്തുനിൽക്കുന്നവർക്കും അപേക്ഷിക്കാം. ഓൺലൈനായാണ് അപേക്ഷയും ഫീസും സമർപ്പിക്കേണ്ടത്. www.cat.mgu.ac.in എന്ന വെബ്‌സൈറ്റിൽ ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിന് സൗകര്യമുണ്ട്. പ്രവേശന പരീക്ഷയ്ക്ക് തിരുവനന്തപുരം, കോട്ടയം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിൽ പരീക്ഷാ കേന്ദ്രങ്ങൾ ഉണ്ടാകും. പ്രവേശന പ്രക്രിയ, യോഗ്യത, പഠനവകുപ്പുകൾ, പി.ജി. പ്രോഗ്രാമുകൾ, പരീക്ഷാ ഘടന, സിലബസ് തുടങ്ങിയ വിവരങ്ങൾക്ക് വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള വിജ്ഞാപനവും പ്രോസ്‌പെക്ടസും കാണുക. എംഎസ്‌സി സൈക്കോളജി പ്രോഗ്രാമിന്റെ പ്രവേശന യോഗ്യതയിൽ മാറ്റം വരുത്തിയിട്ടുള്ളതാണ്. എംഎഡ് പ്രോഗ്രാമുകളിലേക്കുള്ള അപേക്ഷകർ അപേക്ഷയുടെ ഹാർഡ് കോപ്പിയും സാക്ഷ്യപ്പെടുത്തിയ അനുബന്ധ രേഖകളും സ്‌കൂൾ ഓഫ് പെഡഗോഗിക്കൽ സയൻസസ് ഡയറക്ടർക്ക് നിശ്ചിത തീയതിയ്ക്കുള്ളിൽ അയച്ചു നൽകണം. വിശദവിവരങ്ങൾക്ക് ഇമെയിൽ: c-a-tc-e-l-lm-gun-iv-er-stiy@gm-a-i-l.com, ഫോൺ: 9447484980.   Read on deshabhimani.com

Related News