ബിഡിഎസ് എന്‍ആര്‍ഐ ക്വോട്ട പരിയാരത്ത് ഓണ്‍ലൈന്‍ അപേക്ഷ 21വരെകണ്ണൂര്‍ > അക്കാദമി ഓഫ് മെഡിക്കല്‍ സയന്‍സസിന് (പരിയാരം മെഡിക്കല്‍ കോളേജ്) കീഴിലെ ഡെന്റല്‍ കോളേജില്‍ ബിഡിഎസ് കോഴ്സില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എന്‍ആര്‍ഐ ക്വോട്ടയിലാണ് അപേക്ഷ ക്ഷണിച്ചത്. ഓണ്‍ലൈന്‍ വഴി 21ന് രാത്രി 12 വരെ അപേക്ഷിക്കാം. അപേക്ഷിച്ചവരുടെ ലിസ്റ്റ് 22ന് പകല്‍ 11നും റാങ്ക്ലിസ്റ്റ് വൈകിട്ട് അഞ്ചിനും പ്രസിദ്ധീകരിക്കും. അപേക്ഷിക്കുന്നവരുടെ വിവരങ്ങള്‍ അതത് സമയത്ത് സ്ഥാപനത്തിലും സംസ്ഥാന അഡ്മിഷന്‍ സൂപ്പര്‍വൈസറി കമ്മിറ്റിക്കും ലഭിക്കുംവിധമാണ് ഓണ്‍ലൈന്‍ അപേക്ഷ തയ്യാറാക്കിയിട്ടുള്ളത്. അപേക്ഷകര്‍ നീറ്റ് യോഗ്യത നേടിയിരിക്കണം. സര്‍ക്കാര്‍ ഉത്തരവനുസരിച്ചുള്ള എന്‍ആര്‍ഐ യോഗ്യതയും ഉണ്ടാകണം. ഓണ്‍ലൈന്‍ വഴി ലഭിക്കുന്ന അപേക്ഷകളേ പരിഗണിക്കൂ. അപേക്ഷകന് ഇ–മെയില്‍ വിലാസം നിര്‍ബന്ധമാണ്. ഓണ്‍ലൈന്‍ അപേക്ഷയുടെ ഹാര്‍ഡ് കോപ്പിയും അപേക്ഷയുടെ നിശ്ചിതതുകയ്ക്കുള്ള ഡിഡിയും പ്രിന്‍സിപ്പല്‍, പരിയാരം ഡെന്റല്‍ കോളേജ്, അക്കാദമി ഓഫ് മെഡിക്കല്‍ സയന്‍സസ്, പരിയാരം, കണ്ണൂര്‍–670503 എന്ന വിലാസത്തില്‍  കൌണ്‍സലിങ് സമയത്തിന് അര മണിക്കൂര്‍ മുമ്പ് ലഭിക്കണം. 23ന് പകല്‍ 11നാണ് കൌണ്‍സലിങ്. വിവരങ്ങള്‍ www.mcpariyaram.com വെബ്സൈറ്റില്‍ ലഭ്യമാണ്. Read on deshabhimani.com

Related News