പാരാമെഡിക്കൽ ഡിപ്ലോമ: 28 വരെ അപേക്ഷിക്കാംതിരുവനന്തപുരം > സർക്കാർ/ സ്വാശ്രയ സ്ഥാപനങ്ങളിലെയും 2018﹣19 വർഷത്തെ ഡിഫാം, ഡിപ്ലോമ ഇൻ ഹെൽത്ത‌് ഇൻസ‌്പെക്ടർ, മറ്റ‌് പാരാമെഡിക്കൽ ഡിപ്ലോമ കോഴ‌്സുകളിേലേക്കുള്ള ഏകജാലക പ്രവേശനത്തിന‌് 28 വരെ അപേക്ഷിക്കാം. വ്യക്തിഗതവും അക്കാദമികവുമായ വിവരങ്ങളുടെയും ഓപ‌്ഷനുകളുടെയും ഓൺലൈൻ രജിസ‌്ട്രേഷനുള്ള സൗകര്യം www.lbscentre.kerala.gov.in ൽ ലഭിക്കുന്നു. അപേക്ഷ സമർപ്പിക്കുന്നതിനുമുമ്പ‌് പ്രോസ‌്പെക്ടസിലെ വിവിധ വ്യവസ്ഥകൾ അപേക്ഷാർഥികൾ വായിച്ച‌് മനസ്സിലാക്കേണ്ടതാ‌ണ‌്. വെബ‌്സൈറ്റിൽ രജിസ്റ്റർ ചെയ‌്തതിനുശേഷം ലഭിക്കുന്ന അപേക്ഷാഫോറം സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം, ഡയറക്ടർ, എൽബിഎസ‌് സെന്റർ ഫോർ സയൻസ‌് ആൻഡ‌് ടെക‌്നോളജി, നന്ദാവനം, പാ‌ളയം, തിരുവനന്തപുര﹣ 695033 എന്ന വിലാസത്തിൽ  ഒക്ടോബർ മൂന്നിനകം ലഭിക്കേണ്ടതാണ‌്. ഫോൺ: 0471  2560361, 62, 63, 64, 65. Read on deshabhimani.com

Related News