മെഡിക്കൽ, ഡെന്റൽ അഖിലേന്ത്യാ ക്വോട്ട പ്രവേശന നടപടികൾ 13 മുതൽകൊച്ചി നീറ്റ്‌ യോഗ്യത നേടിയവർക്ക്‌ എംബിബിഎസ്‌, ബിഡിഎസ്‌ 15 ശതമാനം അഖിലേന്ത്യ ക്വോട്ട സീറ്റുകളിലേക്കും ഡീംഡ്‌ സർവകലാശാലയിലെയും കേന്ദ്ര സർവകലാശാലയിലെയും ഇഎസ്‌ഐ മെഡിക്കൽ കോളേജുകളിലെയും  എംബിബിഎസ്‌, ബിഡിഎസ്‌ പ്രവേശനത്തിനുള്ള സമയക്രമം പ്രസിദ്ധീകരിച്ചു.   രജിസ്‌ട്രേഷനും ഓപ്‌ഷൻ നൽകാനും ഫീസടയ്‌ക്കാനും 13 മുതൽ ഓപ്‌ഷൻ നൽകാം.  www.mcc.nic.in വെബ്‌സൈറ്റിലൂടെ 18ന്‌ അഞ്ചുവരെ ഓപ്‌ഷൻ നൽകാം. ആദ്യ അലോട്ട്‌മെന്റ്‌ 22ന്‌ പ്രസിദ്ധീകരിക്കും.  23മുതൽ ജൂലൈ നാലുവരെ പ്രവേശനസമയം. രണ്ടാംഘട്ട അലോട്ട്‌മെന്റിനുള്ള നടപടിക്രമങ്ങൾ ജൂലൈ ആറിന്‌ ആരംഭിക്കും. വിശദമായ സമയക്രമം വെബ്‌സൈറ്റിലെ വിജ്ഞാപനത്തിൽ. ഓപ്‌ഷൻ രജിസ്‌ട്രേഷൻ സംബന്ധിച്ച വിവരങ്ങൾ പിന്നീട്‌ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കും. Read on deshabhimani.com

Related News