എംജി ഡിഗ്രി ഏകജാലകം ഫൈനൽ അലോട്ട്മെന്റിന്റെ ഒന്നാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചുഫൈനൽ അലോട്ട്മെന്റിന്റെ ഒന്നാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു എംജി സർവകലാശാല ഏകജാലകം വഴിയുള്ള ഡിഗ്രി പ്രവേശനത്തിനുള്ള (2018) ഫൈനൽ അലോട്ട്മെന്റിന്റെ ഒന്നാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. ഫൈനൽ അലോട്ട്മെന്റിന്റെ ഒന്നാം അലോട്ട്മെന്റ് ലഭിച്ച അപേക്ഷകർ ഓൺലൈനായി സർവകലാശാലാ അക്കൗണ്ടിൽ വരേണ്ട ഫീസടച്ച് അലോട്ട്മെന്റ് മെമ്മോയുടെ പ്രിന്റൗട്ട് എടുത്ത് യോഗ്യത തെളിയിക്കുന്ന അസ്സൽ സാക്ഷ്യപത്രങ്ങൾ സഹിതം സെപ്തംബർ 10ന് വൈകിട്ട് 4.30ന് മുമ്പായി അലോട്ട്മെന്റ് ലഭിച്ച കോളേജിൽ ഹാജരായി പ്രവേശനം നേടണം. വൈകിട്ട് 4.30ന മുമ്പായി ഫീസ് ഒടുക്കാത്തവരുടേയും ഫീസൊടുക്കിയശേഷം കോളേജിൽ പ്രവേശനം നേടാത്തവരുടെയും അലോട്ട്മെന്റ് റദ്ദാക്കും. ഫൈനൽ അലോട്ട്മെന്റ് ലഭിക്കുന്ന എല്ലാവരും തന്നെ സ്ഥിര പ്രവേശം നേടണം.  ഫൈനൽ അലോട്ട്മെന്റിൽ ഹയർ ഓപ്ഷനുള്ള സൗകര്യം ലഭ്യമല്ലാത്തതിനാൽ സ്ഥിരപ്രവേശം എടുക്കാത്തവരുടെ അലോട്ട്മെന്റ് റദ്ദാക്കും. കോളേജ് പ്രിൻസിപ്പൽമാർ യുജി പ്രോഗ്രാമുകളിലേക്കുള്ള പ്രവേശന നടപടികൾ സെപ്തംബർ 17ന് വൈകിട്ട് 4.30ന് മുമ്പായി പൂർത്തീകരിക്കണം. 17ന് ശേഷം പ്രവേശനം അനുവദിക്കില്ല. ഓൺലൈൻ അഡ്മിഷൻ പോർട്ടൽ സെപ്തംബർ 17ന് വൈകിട്ട് അഞ്ചിനു തന്നെ ക്ലോസ് ചെയ്യും. Read on deshabhimani.com

Related News