ബനാറസ് ഹിന്ദു സർവകലാശാല ബിരുദ, പിജി, ഡിപ്ലോമ പ്രവേശനപരീക്ഷബനാറസ് ഹിന്ദു സർവകലാശാലയുടെ ബിരുദ, പിജി, ഡിപ്ലോമ പ്രവേശനപരീക്ഷയ്ക്ക് അപേക്ഷിക്കാം. വിവിധ ബിരുദ കോഴ്‌സുകളിലേക്ക് ഏപ്രിൽ 15, 29 തീയതികളിലാണ് പ്രവേശനപരീക്ഷ. പിജി കോഴ്‌സുകളിലേക്ക് മെയ് 13, 20, 22, 23 തീയതികളിലാണ് പ്രവേശനപരീക്ഷകൾ. ബിരുദ കോഴ്‌സുകൾ: ബിഎ ആർട്‌സ്, ബികോം, ബിഎസ്‌സി, ബിവിഎസ്‌സി, ബിഎഎൽഎൽബി, എൽഎൽബി, ബിപിഎഡ്, ബിപിഎ, ബിഎഫ്എ, ബിഎസ്‌സി മാത്തമാറ്റിക്‌സ്, ബിഎസ്‌സി ബയോ. പി ജി കോഴ്‌സുകൾ: എംഎ എക്കണോമിക്‌സ്, എംഎസ്‌സി അഗ്രി., എംഎ ഹോർട്ടികൾച്ചർ, എംഎ അന്ത്രപോളജി, എംഎസ്‌സി ഫോറസ്ട്രി, എൽഎൽഎം, എംകോം, എംപിഎഡ്. www.bhuonline.in വെബ്‌സൈറ്റിലൂടെ ഫെബ്രുവരി 19വരെ അപേക്ഷിക്കാം. Read on deshabhimani.com

Related News