ബച്ചനൊപ്പം വിജയ് സേതുപതിഅമിതാഭ് ബച്ചനും ചിരഞ്ജീവിക്കുമൊപ്പം വിജയ് സേതുപതിയുടെ ആദ്യ തെലുങ്ക് ചിത്രം. സ്വാതന്ത്യ്രസമരസേനാനി യു നരസിംഹറെഡ്ഡിയുടെ ജീവിതകഥ പറയുന്ന ചിത്രം നിര്‍മിക്കുന്നത് ചിരഞ്ജീവിയുടെ മകനും നടനുമായ രാംചരണ്‍ തേജയാണ്. സുരേന്ദര്‍ റെഡ്ഡിയാണ് സംവിധാനം. സംഗീതം എ ആര്‍ റഹ്മാന്‍. ക്യാമറ രവിവര്‍മന്‍. നയന്‍താര, കിച്ച സുദീപ്, ജഗപതി ബാബു തുടങ്ങിയവര്‍ പ്രധാന വേഷത്തിലെത്തുന്നു. 150 കോടിയാണ് ചിത്രത്തിന്റെ ബജറ്റ്.  Read on deshabhimani.com

Related News