ആരാധകരെ ആവേശത്തിലാക്കി വിജയ് ചിത്രം മെര്‍സലിന്റെ ടീസര്‍ചെന്നൈ > ആരാധകര്‍ക്ക് ആഘോഷമാക്കാന്‍ വീണ്ടുമൊരു വിജയ് ചിത്രം മെര്‍സല്‍. ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി.  ആരാധകരെ തൃപ്തിപ്പെടുത്തുന്ന വീരസാഹസിക കഥാപാത്രം തന്നെയായിരിക്കുമെന്ന  സൂചനയാണ് ചിത്രത്തിന്റെ ടീസര്‍ നല്‍കുന്നത്. തട്ടുപൊളിപ്പന്‍ പാട്ടും നൃത്തവും സംഘട്ടനവുമായി ഇളയദളപതി വിജയ് രണ്ട് ഗെറ്റപ്പുകളിലെത്തുന്നു ആറ്റ്‌ലി ചിത്രത്തിന്റെ  ടീസര്‍ ഇതിനോടകം വൈറലായിക്കഴിഞ്ഞു.  എ ആര്‍ റഹ്മാന്റെ പശ്ചാത്തലസംഗീതത്തില്‍ ഒരു മിനുറ്റ് 15 സെക്കന്റ് ദൈര്‍ഘ്യമുള്ള ടീസര്‍ ഇതിനകം പ്രേക്ഷകരുടെ ഹിറ്റ്  ലിസ്റ്റില്‍ ഇടംപിടിച്ചു കഴിഞ്ഞു. ഇന്ത്യയിലും വിദേശത്തുമായി ചിത്രീകരിച്ച സിനിമ ഒക്ടോബര്‍ 18ന് തിയേറ്ററുകളിലെത്തും. തെറിക്കു ശേഷം ആറ്റ്‌ലിയും വിജയും ഒന്നിക്കുന്ന ചിത്രമാണ് മെര്‍സല്‍. ഭൈരവയാണ് അവസാനം പുറത്തിറങ്ങിയ വിജയ് ചിത്രം.   Read on deshabhimani.com

Related News