മോഹന്‍ലാല്‍ ചിത്രം 'വെളിപാടിന്റെ പുസ്തകം ' ടീസര്‍ പുറത്തിറങ്ങിമോഹന്‍ലാലിനെ നായകനാക്കി ലാല്‍ജോസ് സംവിധാനം ചെയ്യുന്ന 'വെളിപാടിന്റെ പുസ്തകത്തിന്റെ' ടീസര്‍ എത്തി. ചിത്രത്തിലെ മോഹന്‍ലാലിന്റെ രണ്ട് ഗെറ്റപ്പുകളും ടീസറിലുണ്ട്. മോഹന്‍ലാലിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ടീസര്‍ പുറത്ത് വിട്ടത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിക്കുന്നത്. അങ്കമാലി ഡയറീസിലൂടെ പ്രേക്ഷക പ്രീതി നേടിയ രേഷ്മ അന്ന രാജനാണ് നായിക. ഷാന്‍ റഹ്മാനാണ് സംഗീതം. വിഷ്ണു ശര്‍മ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ കഥ ബെന്നി പി നായരമ്പലത്തിന്റേതാണ്. ചിത്രം ഈ മാസം 31ന് റീലീസ് ചെയ്യും.   Read on deshabhimani.com

Related News