ഫെമിനിസ‌്റ്റല്ല; പക്ഷെ സമത്വം വേണം: കരീനഞാൻ ഒരു ഫെമിനിസ്റ്റല്ല, പക്ഷെ സ്ത്രീപുരുഷ സമത്വത്തിൽ വിശ്വസിക്കുന്നു‐ ബോളിവുഡ് താരം കരീന കപൂർ നിലപാട് വ്യക്തമാക്കി. ഞാനൊരു സ്ത്രീയാണ് അതിലുമുപരി ഒരു സാമൂഹ്യജീവികൂടിയാണ്. ഞാൻ കരീന കപൂർ ആയിരിക്കെ തന്നെ സെയ്ഫ് അലി ഖാന്റെ ഭാര്യ എന്ന നിലയിലും അഭിമാനിക്കുന്നു. സമത്വത്തെ സംബന്ധിച്ച് അതാണ് എന്റെ കാഴ്ചപ്പാട്‐ ബോളിവുഡ് താരം മനസ്സുതുറന്നു. നർമത്തിൽ ചാലിച്ച് പെൺസൗഹൃദത്തിന്റെ കഥ പറയുന്ന വെരി ഡി വെഡ്ഡിങ് എന്ന ബോളിവുഡ് ചിത്രത്തിന്റെ സംഗീതം പുറത്തിറക്കുന്ന ചടങ്ങിൽ പങ്കെടുക്കാനെത്തിയതായിരുന്നു താരം. കരീനയെ കൂടാതെ സോനം കപൂർ, സ്വര ഭാസ്കർ, ശിഖ താൽസാനിയ എന്നിവർ പ്രധാന വേഷത്തിലെത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ശശാങ്ക ഘോഷ്. നാലു സുഹൃത്തുക്കൾ കല്യാണച്ചടങ്ങിനൊത്തുകൂടുന്നതാണ് സിനിമയുടെ പ്രമേയം. വിവാഹം കഴിക്കുന്നതിനെ പേടിയൊടെ കാണുന്ന കാളിന്ദി എന്ന കഥാപാത്രത്തെയാണ് കരീന സിനിമയിൽ അവതരിപ്പിക്കുന്നത്. നാലു പെൺകുട്ടികളുടെ ജീവിതം തീർത്തും വ്യത്യസ്തമായി അവതരിപ്പിക്കുന്ന സിനിമയാണിതെന്നും കരീന പറഞ്ഞു. സിനിമയ്ക്ക് എ സർട്ടിഫിക്കറ്റ് നൽകാതിരിക്കണമെങ്കിൽ ചില സീനുകൾ ഒഴിവാക്കണമെന്ന് സെൻസർബോർഡ് ആവശ്യപ്പെട്ടതായി റിപ്പോർട്ടുണ്ട്്. ബോളിവുഡ് താരം അനിൽ കപൂറിന്റ മകളും സോനം കപൂറിന്റെ സഹോദരിയുമായ രേഹ കപൂറാണ് സിനിമ നിർമിക്കുന്നത്. ജൂൺ ഒന്നിന് സിനിമ റിലീസ് ചെയ്യും.   Read on deshabhimani.com

Related News