എന്റെ സിനിമകൾ നിരോധിക്കണം: ട്വിങ്കിൾ“എന്റെ സിനിമകളെല്ലാം നിരോധിക്കണം, ആരും മേലിൽ അവയൊന്നും കാണരുത്’‐ പറയുന്നത് ബോളിവുഡിന്റെ മുൻകാല താരജോടികളായ രാജേഷ് ഖന്നയുടെയും ഡിംപിൾ കപാഡിയയുടെയും മകൾ ട്വിങ്കിൾ ഖന്ന. ബോളിവുഡിൽ തൊട്ടതെല്ലാം പൊന്നാക്കിക്കൊണ്ടിരിക്കുന്ന സൂപ്പർതാരം അക്ഷയ് കുമാറിന്റെ ഭാര്യയാണ് ട്വിങ്കിൾ.  1995ൽ ബർസാത്ത് എന്ന ചിത്രത്തിലൂടെ ബോളിവുഡിൽ അരങ്ങേറി ട്വിങ്കിൾ 14 ചിത്രങ്ങളിലാണ്  അഭിനയിച്ചത്. മേള, ദിൽ തേര ദിവാന, ജോരു ക ഗുലാം, ജബ് പ്യാർ കിസീസെ ഹോതാ ഹൈ തുടങ്ങിയ അഭിനയിച്ച എല്ലാ സിനിമയും പൊട്ടി. അക്ഷയ് കുമാറിനൊപ്പം അഭിനയിച്ച സുൽമി, ഇന്റർനാഷണൽ ഖിലാഡി തുടങ്ങിയ ചിത്രങ്ങളും ബോക്സ് ഓഫീസിൽ വീണു. 2001ൽ ലൗ കേലിയേ കുച്ച് ഭീ കരേംഗേ എന്ന ചിത്രത്തോടെ നായികാമോഹം പൂർണമായി ഉപേക്ഷിച്ചു. നടി എന്ന നിലയിൽ സ്വന്തം പ്രകടനത്തെ ട്വിങ്കിളിനുപോലും സഹിക്കാൻ പറ്റുന്നില്ല, അതുകൊണ്ടാണ് ഇനി മേലിൽ ആർക്കും തന്നെ കുറ്റം പറയാൻ കഴിയാത്തവിധം അവയെല്ലാം നിരോധിക്കണമന്ന് നർമരൂപത്തിൽ ട്വിങ്കിൾ പ്രതികരിച്ചത്. അഭിനയം ഉപേക്ഷിച്ച് എഴുത്തിലേക്ക് കടന്ന ട്വിങ്കിൾ ഹിറ്റായി. ആദ്യപുസ്തകം മിസ‌് ഫണ്ണിബോൺസ് പെൻഗ്വിന്റെ അന്താരാഷ്ട്ര ബെസ്റ്റ് സെല്ലർ പട്ടികയിൽ ഇടംപിടിച്ചു. രണ്ടാംപുസ്തകം  ദ ലെജന്റ് ഓഫ് ലക്ഷ്മി പ്രസാദ് ഒരു ലക്ഷത്തിലേറെ കോപ്പികൾ വിറ്റഴിഞ്ഞു. പൈജാമാസ് ആർ ഫൊർഗീവിങ് ഓൺ ഫ്രൈഡേ എന്ന മൂന്നാം പുസ്തകത്തിന്റെ പ്രകാശനവേളയിലാണ് ട്വിങ്കിൾ തന്റെ അഭിനയസാഹസങ്ങളെ സ്വയംപരിഹസിച്ചത്്. ‘“എനിക്ക് അഭിനയിക്കാനറിയില്ല, അഭിനയിക്കാൻ കഴിവുവേണം, ബുദ്ധി വേണമെന്നില്ല’’ ട്വിങ്കിൾ പറഞ്ഞു.  അടുത്തിടെ ഭാര്യയെ ബോളിവുഡിലേക്ക് തിരിച്ചുകൊണ്ടുവരുന്നതിനെ കുറിച്ചുള്ള ചോദ്യം നേരിട്ടപ്പോൾ അക്ഷയ് കുമാർ തമാശരൂപേണ പ്രതിരിച്ചത് ഇങ്ങനെ: ‘“ട്വിങ്കിൾ അഭിനയിച്ച് 14 സിനിമകൾ നോക്കുമ്പോൾ, അഭിനയം ഉപേക്ഷിച്ച് എഴുത്തിലേക്ക് തിരിയാനുള്ള അവരുടെ തീരുമാനം മികച്ചതെന്നാണ് എനിക്ക് തോന്നുന്നത്്’’ ചുറ്റുപാടുമുള്ള കാര്യങ്ങളെ നർമരൂപത്തിൽ അവതരിപ്പിക്കുന്ന ട്വിങ്കിളിന്റെ പംക്തികൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.  ട്വിങ്കിൾ ചലച്ചിത്രനിർമാണ രംഗത്തും സജീവമാണ്. ഇന്റീരിയൽ ഡിസൈൻ മേഖലയിലും ട്വിങ്കിൾ കഴിവ് തെളിയിച്ചിട്ടുണ്ട്. റാണി മുഖർജി, റീമ സെൻ, തബു, കരീന കപൂർ തുടങ്ങിയ താരങ്ങളുടെ ആഡംബരഭവനങ്ങൾ അണി യിച്ചൊരുക്കി.   Read on deshabhimani.com

Related News