ഡിറ്റക്ടീവാകാൻ തൃഷമലയാളത്തിൽ അരങ്ങേറ്റം കുറിച്ചതിനുശേഷം അടുത്ത തമിഴ്ചിത്രത്തിൽ ഡിറ്റക്ടീവാകാൻ തൃഷ തയ്യാറെടുക്കുന്നു. പുതുമുഖസംവിധായകൻ വെർണിക് ഒരുക്കുന്ന ചിത്രം ഇന്ത്യയിലെ ആദ്യ വനിതാ ഡിറ്റക്ടീവുകളിലൊരാളായ രജനി പണ്ഡിറ്റിന്റെ ജീവിതകഥയെ ആസ്പദമാക്കിയാണ്. സംവിധായകൻ ബാലയുടെ അസിസ്റ്റന്റായിരുന്നു വെർണിക്. 1980കളിലെ കഥ പറയുന്ന ചിത്രത്തിന് കുറ്റ്രപ്പയിർച്ചി എന്ന് പേരിട്ടു. ശ്രീ ഗുരു ജ്യോതി ഫിലിംസ് നിർമിക്കുന്ന ചിത്രത്തിൽ സുരഭി, സൂപ്പർ സുബ്ബരായൻ എന്നിവരും പ്രധാനവേഷത്തിലെത്തുന്നു. തൃഷയുടെ ആദ്യ മലയാളചിത്രം ഹേയ് ജൂഡ് കഴിഞ്ഞ ദിവസം തിയറ്ററുകളിലെത്തിയിരുന്നു. Read on deshabhimani.com

Related News