'പുകച്ച്......... പുകച്ച് തീവണ്ടി'; ടൊവിനോ ചിത്രം തീവണ്ടിയുടെ ട്രെയ്‌ലര്‍ കാണാംകൊച്ചി > ടൊവിനോ തോമസിനെ നായകനാക്കി ടി പി ഫെല്ലിനി സംവിധാനം ചെയ്യുന്ന 'തീവണ്ടി'യുടെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. നായകനായ ടൊവിനോയുടെ സ്വഭാവത്തെ സൂചിപ്പിക്കുന്ന തരത്തിലാണ് ട്രെയ്‌‌ലര്‍. ചിത്രത്തില്‍ ചെയ്‌ന്‍ സ്‌‌മോക്കറായാണ് ടൊവിനോ എത്തുന്നത്. പുതുമുഖ നടി സംയുക്ത മേനോനാണ് ചിത്രത്തില്‍ ടൊവിനോയുടെ നായികയായി എത്തുന്നത്. സൈജു കുറുപ്പ്,സുരാജ് വെഞ്ഞാറമൂട്,സുധീഷ്,സുരഭി ലക്ഷ്മി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ദുല്‍ഖര്‍ സല്‍മാന്‍ ചിത്രമായ സെക്കന്‍ഡ് ഷോയ്ക്ക് വേണ്ടി കഥയെഴുതിയ വിനി വിശ്വലാലാണ് തീവണ്ടിയ്ക്കു വേണ്ടിയും തിരക്കഥയൊരുക്കിയിരിക്കുന്നത്.കോഴിക്കോട് ജില്ലയിലെ പയ്യോളിയായിരുന്നു ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. ചിത്രത്തില്‍ ശ്രേയാ ഘോഷല്‍ പാടിയ 'ജീവാംശമായി താനെ നീയെന്നില്‍'  ഗാനത്തിന് മികച്ച സ്വീകാര്യതയായിരുന്നു സമൂഹ മാധ്യമങ്ങളില്‍ ലഭിച്ചിരുന്നത്.  ഹരിനാരായണന്‍, എങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍ എന്നിവരുടെ വരികള്‍ക്ക് കൈലാഷ് മേനോനാണ് ഗാനങ്ങള്‍ ഒരുക്കിയിരിക്കുന്നത്. ചിത്രം ഈ മാസം 29 ന് തീയേറ്ററുകളിലെത്തും.   'ജീവാംശമായി താനെ നീയെന്നില്‍' എന്ന കാണാം Read on deshabhimani.com

Related News