ടൊവിനോ ചിത്രം തരംഗത്തിന്റെ ടീസര്‍ പുറത്തിറങ്ങിനടന്‍ ധനുഷിന്റെ നിര്‍മാണത്തില്‍ ടൊവിനോ തോമസ് നായകനായി അഭിനയിക്കുന്ന തരംഗത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഡോമിനിക് അരുണ്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ബാലു വര്‍ഗീസ് ആണ് മറ്റൊരു പ്രധാന കഥാപത്രത്തെ അവതരിപ്പിക്കുന്നത്. പുതുമുഖമായ സന്ധ്യാ ബാലചന്ദ്രനാണ്  നായിക. മനോജ് കെ ജയന്‍, ഷമ്മി തിലകന്‍, വിജയ രാഘവന്‍ എന്നിവരാണ് ചിത്രത്തില്‍ അഭിനയിക്കുന്ന മറ്റു താരങ്ങള്‍. ധനുഷ് ആദ്യമായി മലയാളത്തില്‍ നിര്‍മിക്കുന്ന ചിത്രമാണ് തരംഗം. വ്യത്യസ്തമായ പോസ്റ്ററുകളും ശബ്ദം മാത്രം ഉള്‍പ്പെടുത്തിയ ടീസറും ഏറെ ശ്രദ്ധേയമായിരുന്നു.   Read on deshabhimani.com

Related News