'സഖാവാ'യുള്ള ദിവസങ്ങള്‍ സമ്മാനിച്ചത് ജീവിതത്തില്‍ തങ്ങിനില്‍ക്കുന്ന ഓര്‍മകള്‍: നിവിന്‍ പോളികൊച്ചി > 'സഖാവ്' സിനിമയുടെ ഓര്‍മകള്‍ വീണ്ടെടുത്ത് നിവിന്‍ പോളി. എല്ലാകാലത്തും മനസില്‍ തങ്ങിനില്‍ക്കുന്ന ഓര്‍മകള്‍ സമ്മാനിച്ച ചിത്രമായിരുന്നു 'സഖാവ്' എന്ന് നിവിന്‍ പോളി ഫേസ്‌ബുക്കില്‍ കുറിച്ചു. 'വണ്‍ ഇയര്‍ ഓഫ് സഖാവ് 'എന്ന എഴുതിയ പോസ്റ്റര്‍ സഹിതമാണ് നിവിന്‍ പോളി കുറിപ്പിട്ടത്. സിദ്ധാര്‍ഥ് ശിവ സംവിധാനം ചെയ്ത് കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ചിത്രമായിരുന്നു 'സഖാവ്'. ചിത്രത്തില്‍ നിവിന്‍ പോളി ഇരട്ടവേഷമാണ് അവതരിപ്പിച്ചിരുന്നുത്.   സുധീഷ്, മുസ്തഫ, പി ബാലചന്ദ്രന്‍, അപര്‍ണാ ഗോപിനാഥ് എന്നിവരായിരുന്നു മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഛായാഗ്രാഹകന്‍ ജോമോന്‍ ടി ജോണ്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം 'കൈരളി'യിലും നിവിന്‍ പോളി തന്നെയാണ് നായകന്‍. ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് സിദ്ധാര്‍ഥ് ശിവയാണ്.   Read on deshabhimani.com

Related News