റിച്ച ചദ മലയാളം പഠിക്കുന്നുഷക്കീലയായി തിരശ്ശീലയിലെത്തുന്ന ബോളിവുഡ് താരം റിച്ച ചദ മലയാളം പഠിക്കുന്നു. ഷക്കീലയുടെ ജീവിതം പ്രമേയമായ ഈ സിനിമ സംവിധാനം ചെയ്യുന്നത് ഇന്ദ്രജിത് ലങ്കേഷാണ്. മലയാളം തീരെ വശമില്ലാത്ത നടി, ഭാഷാപ്രയോഗങ്ങൾ പഠിക്കാൻ ട്യൂഷൻ ടീച്ചറെത്തന്നെ വച്ചിരിക്കുകയാണ്. ചിത്രത്തിന്റെ ഷൂട്ടിങ് ഈ മാസംതന്നെ ആരംഭിക്കും. ബംഗളൂരിൽ കൊല്ലപ്പെട്ട മാധ്യമപ്രവർത്തക ഗൗരി ലങ്കേഷിന്റെ സഹോദരനാണ് സംവിധായകൻ ഇന്ദ്രജിത്. ഒരുകാലത്ത് മലയാളസിനിമാ വ്യവസായത്തിന്റെ നിലനിൽപ്പുതന്നെ ഷക്കീലയെ ചുറ്റിപ്പറ്റിയായിരുന്നുവെന്നും എന്നാൽ, അതിനുള്ള നന്ദി നടിക്ക് തിരിച്ചുകിട്ടിയോ എന്നൊക്കെ ഈ ബയോപിക് ചിത്രം ചർച്ചചെയ്യുന്നു. വിദ്യാ ബാലൻ സിൽക്ക് സ്മിതയായി രംഗത്തെത്തിയ ഡേർട്ടി പിക്ചർ എന്ന ബയോപിക് സിനിമ ഏറെ ചർച്ചയായതാണ്. Read on deshabhimani.com

Related News