'ഐക്കരക്കോണത്തെ ഭിഷഗ്വരന്മാരുടെ' വരുമാനത്തിന്റെ 25 ശതമാനവും പ്രളയ ബാധിതര്‍ക്ക്കൊച്ചി > പ്രളയക്കെടുതിയില്‍ വലയുന്ന നാടിന് ആശ്വാസവുമായി  ഒരു സിനിമയും അതിന്റെ അണിയറ പ്രവര്‍ത്തകരും. 'ഐക്കരക്കോണത്തെ ഭിഷഗ്വരന്മാര്‍' എന്ന ചിത്രത്തിന്റെ വരുമാനത്തിന്റെ നാലിലൊന്നും പ്രളയ ബാധിതരുടെ പുനരധിവാസത്തിന് മാറ്റിവച്ചുകൊണ്ട് നന്മയുടെ പുതിയ താളുകള്‍ രചിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. സാമൂഹിക പ്രതിബദ്ധത ഫണ്ട് (സിഎസ്ആര്‍) ഉപയോഗിച്ച് യുഎഇ ആസ്ഥാനമായ ഏരീസ് ഗ്രൂപ്പ് നിര്‍മ്മിക്കുന്ന രണ്ടാമത്തെ ചിത്രമാണ് 'ഐക്കരക്കോണത്തെ ഭിഷഗ്വരന്മാര്‍'. ചിത്രത്തിന്റെ വരുമാനത്തിന്റെ 25 ശതമാനം സിനിമാ മേഖലയുടെ ഉന്നമനത്തിനായി വിനിയോഗിക്കാന്‍ നേരത്തേ തന്നെ ഏരീസ് ഗ്രൂപ്പ് തീരുമാനിച്ചിരുന്നു. സെപ്റ്റംബര്‍ 21ന് സംസ്ഥാനത്തെ നൂറോളം പ്രമുഖ തീയേറ്ററുകളില്‍ ചിത്രം പ്രദര്‍ശനത്തിനെത്തും. വിപിന്‍ മംഗലശേരി, സമര്‍ത്ഥ് അംബുജാക്ഷന്‍, സിന്‍സീര്‍ മുഹമ്മദ്, മിയശ്രീ, ഹൃദ്യ നിജിലേഷ്, ലക്ഷ്മി അതുല്‍, ശ്യാം കുറുപ്പ്, പ്രഭിരാജ് നടരാജന്‍, മുകേഷ് എം നായര്‍, ബേസില്‍ ജോസ് എന്നീ നവാഗതരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇവരോടൊപ്പം ലാലു അലക്‌സ്, ശിവജി ഗുരുവായൂര്‍, സുനില്‍ സുഖദ, ബോബന്‍ സാമുവല്‍, പാഷാണം ഷാജി (സാജു നവോദയ), ജാഫര്‍ ഇടുക്കി, കോട്ടയം പ്രദീപ്, സന്തോഷ് കീഴാറ്റൂര്‍, സീമ ജി നായര്‍, മഞ്ജു പത്രോസ് തുടങ്ങിയ പ്രമുഖ താരങ്ങളും അഭിനയിക്കുന്നുണ്ട്. ബിജു മജീദ് സംവിധാനം നിര്‍വഹിച്ചിരിക്കുന്ന ചിത്രം ഏരീസ് ടെലികാസ്റ്റിംഗ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറില്‍ അഭിനി സോഹന്‍ നിര്‍മിച്ചിരിക്കുന്നു. പ്രൊജക്റ്റ് ഡിസൈന്‍, ഗാനരചന: സോഹന്‍ റോയ്. കഥ, തിരക്കഥ, സംഭാഷണം: കെ. ഷിബു രാജ്. സഹനിര്‍മ്മാണം: പ്രഭിരാജ് നടരാജന്‍. ക്യാമറ: പി. സി. ലാല്‍. എഡിറ്റിംഗ്: ജോണ്‍സന്‍ ഇരിങ്ങോള്‍. സംഗീത സംവിധാനം: ബിജു റാം. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: അനില്‍ അങ്കമാലി. സ്റ്റില്‍സ്: സജി അലീന. പിആര്‍ഓ: എ. എസ്. ദിനേശ്.   Read on deshabhimani.com

Related News