ട്രെന്‍ഡിംഗില്‍ ഒന്നാമനായി പുണ്യാളന്‍; ട്രെയിലറിന് വന്‍ സ്വീകരണം



കൊച്ചി > കാത്തിരിപ്പിന് ശേഷം 'പുണ്യാളന്‍ അഗര്‍ബത്തീസിന്റെ' രണ്ടാം ഭാഗം 'പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡി'ന്റെ ട്രെയിലറെത്തി. യൂടൂബ് ട്രെന്‍ഡിംഗില്‍ ഒന്നാമതായാണ് പുണ്യാളന്‍ ഇടം പിടിച്ചിരിക്കുന്നത്. രഞ്ജിത് ശങ്കര്‍-ജയസൂര്യ കൂട്ടുകെട്ടിന്റെ ഒന്നാം ഭാഗത്തിന് വന്‍ സ്വീകാര്യതയാണ് ലഭിച്ചത്. അതു കൊണ്ടു തന്നെ രണ്ടാംഭാഗത്തിന്റെ വരവിനായി ആകാക്ഷയോടെ കാത്തിരിപ്പിലായിരുന്നു പ്രേക്ഷകര്‍. യൂടൂബിലും ഫേസ്ബുക്കിലും ലക്ഷങ്ങളാണ് ട്രെയിലര്‍ കണ്ടത്. ആദ്യഭാഗത്തിലെ താരങ്ങള്‍ക്ക് പുറമെ ധര്‍മ്മജനും ആര്യയും പക്രുവുമൊക്കെ പുതിയ ഭാഗത്തിലുണ്ട്. നവംബര്‍ 17നാണ് ചിത്രം തീയറ്ററുകളില്‍ എത്തുക.   Read on deshabhimani.com

Related News