പൃഥ്വിയുടെ 'വിമാനം' ഉടന്‍പൃഥ്വിരാജ് നായകനാകുന്ന വിമാനം ചിത്രീകരണം പുരോഗമിക്കുന്നു. പ്രദീപ് എം നായരുടെ ആദ്യ സംവിധാനസംരംഭമാണിത്. അലന്‍സിയര്‍, ബാലചന്ദ്രന്‍, സുധീര്‍ കരമന എന്നിവര്‍ക്കൊപ്പം പുതുമുഖമായ ദുര്‍ഗാകൃഷ്ണയും പ്രധാനവേഷത്തിലെത്തും.  ചിത്രത്തില്‍ ബധിരനും മൂകനുമായ കഥാപാത്രമാണ് പൃഥ്വി. സജി തോമസ് എന്ന ബധിരമൂകയുവാവിന്റെ യഥാര്‍ഥ ജീവിതം ആസ്പദമാക്കുന്നതാണ് ചിത്രം. എന്നാല്‍, പൂര്‍ണമായും അദ്ദേഹത്തിന്റെ ജീവിതകഥയായിരിക്കില്ല. നെടുമുടി വേണു, ലെന, അനാര്‍ക്കലി മരക്കാര്‍, പ്രവീണ, ശാന്തികൃഷ്ണ, സൈജു കുറുപ്പ് എന്നിവരും ഉണ്ട്. സംഗീതം ഗോപി സുന്ദര്‍. ലിസ്റ്റിന്‍ സ്റ്റീഫന്‍ ആണ് നിര്‍മാണം. Read on deshabhimani.com

Related News