ഹരിഹരന്റെ 'സ്യമന്തകം' പണിപ്പുരയില്‍പൃഥ്വിരാജ് നായകനാകുന്ന 'സ്യമന്തകം' പണിപ്പുരയിലാണെന്ന് സംവിധായകന്‍ ഹരിഹരന്‍. ശ്രീകൃഷ്ണകഥയിലെ ഒരു ഭാഗമാണ് ചിത്രത്തില്‍ പരാമര്‍ശിക്കുന്നത്. ശ്രീകൃഷ്ണനായി പൃഥ്വിരാജ് എത്തും. മലയാളത്തിനുപുറമെ മറ്റ് ഇന്ത്യന്‍ ഭാഷകളിലും ചിത്രമൊരുക്കാനാണ് പദ്ധതി. ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണെന്നും ഹരിഹരന്‍ പറഞ്ഞു. ചിത്രത്തില്‍ തത്വജ്ഞാനിയായ ശ്രീകൃഷ്ണനെയല്ല കാണാന്‍ കഴിയുക; യോദ്ധാവും കാമുകനുമായ ശ്രീകൃഷ്ണന്റെ വ്യത്യസ്ത മുഖമാകും. തിരക്കഥയും ഹരിഹരന്‍തന്നെയാണ് ഒരുക്കുന്നത്. 2013ല്‍ ഇന്ദ്രജിത്തിനെ നായകനാക്കി എം ടി വാസുദേവന്‍നായരുടെ തിരക്കഥയില്‍ ഒരുക്കിയ 'ഏഴാമത്തെ വരവാ'ണ് ഹരിഹരന്‍ അവസാനമായി സംവിധാനം ചെയ്ത ചിത്രം. Read on deshabhimani.com

Related News