മികച്ച സിനിമയ്ക്കുള്ള പത്മരാജന്‍ പുരസ്‌കാരം മായാനദിക്ക്; കളിപാതാളം മികച്ച ചെറുകഥകൊച്ചി > 2017 ലെ മികച്ച സിനിമയ്ക്കുള്ള പത്മരാജന്‍ പുരസ്‌കാരം ശ്യാം പുഷ്‌കരന്‍, ദിലീഷ് നായര്‍ എന്നിവര്‍ തിരക്കഥയെഴുതി ആഷിഖ് അബു സംവിധാനം ചെയ്ത മായാനദിക്ക്. സംവിധായകന് 20000 രൂപയും തിരക്കഥാകൃത്തിന്  10000 രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. രാമചന്ദ്രബാബു ചെയര്‍മാനും ബൈജു ചന്ദ്രന്‍, ജലജ എന്നിവര്‍ അംഗങ്ങളായുള്ള ജൂറിയാണ് സിനിമ തെരഞ്ഞെടുത്തത്.   മികച്ച ചെറുകഥയ്ക്കുള്ള പത്മരാജന്‍ പുരസ്‌കാരം എന്‍ പ്രഭാകരന്റെ കളിപാതാളത്തിന്. പതിനായിരം രൂപയും ഫലകവും അടങ്ങുതാണ്  പുരസ്‌കാരം. കെ ആര്‍ മീര  ചെയര്‍മാനും ജി ആര്‍ ഇന്ദു ഗോപന്‍, അഡ്വ. ബി ബാബു പ്രസാദ് എന്നിവര്‍ അംഗങ്ങളായുള്ള ജൂറിയാണ് ചെറുകഥ തെരഞ്ഞെടുത്തത്.  മെയ് 23 ന് വൈകീട്ട് തൈക്കാട് ഗണേശം ഓഡിറ്റോറിയത്തില്‍ വെച്ച് പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും. ശേഷം പുരസ്‌കാരത്തിനര്‍ഹമായ മായാനദി പ്രദര്‍ശിപ്പിക്കും.     Read on deshabhimani.com

Related News