സഖാവ് അലക്‌‌‌‌സായി മമ്മൂട്ടി; കാത്തിരിപ്പോടെ ആരാധകര്‍കൊച്ചി > പരസ്യചിത്രകാരനായ ശരത്ത് സന്ധിത്ത് സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം 'പരോള്‍' മാര്‍ച്ച് 31ന് തീയേറ്ററിലെത്തും. ആന്റണി ഡിക്രൂസ് എന്റര്‍ടെയ്‌‌‌‌‌‌ന്‍മെന്റിന്റെ ബാനറില്‍ ആന്റണി ഡിക്രൂസാണ് നിര്‍മ്മാണം. അജിത്ത് പൂജപ്പുരയുടേതാണ് തിരക്കഥ. അലക്‌സ് എന്ന നായക കഥാപാത്രമായാണ് മമ്മൂട്ടി എത്തുന്നത്. കമ്യൂണിസ്റ്റ് പാര്‍ട്ടിക്കാരനായ സാധാരണ കര്‍ഷകനാണ് അലക്‌സ്. ബാഹുബലിയില്‍ കാലകേയനായി എത്തിയ പ്രഭാകര്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ലാലു അലക്‌സ്, സിദ്ദിഖ്, സുധീര്‍ കരമന, സുരാജ് വെഞ്ഞാറമൂട്, മിയാ ജോര്‍ജ്. ഇനിയ തുടങ്ങി വന്‍താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നു. റഫീക്ക് അഹമ്മദ്, ഹരിനാരായണന്‍ എന്നിവരുടെ വരികള്‍ക്ക് ഈണം പകര്‍ന്നിരിക്കുന്നത് ശരത്താണ്. ലോകനാഥാണ് ഛായാഗ്രഹണം.   Read on deshabhimani.com

Related News