വീണ്ടും വരുന്നു തളത്തില്‍ ദിനേശനും ശോഭയുംനിവിന്‍ പോളിയും നയന്‍താരയും ആദ്യമായി ഒന്നിക്കുന്ന 'ലൌ ആക്ഷന്‍ ഡ്രാമ'യുടെ ചിത്രീകരണം മാര്‍ച്ചില്‍ തുടങ്ങും. ധ്യാന്‍ ശ്രീനിവാസന്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രമാണിത്. വടക്കുനോക്കിയന്ത്രത്തിലെ ശ്രീനിവാസന്റെയും പാര്‍വതിയുടെയും പേരുകളാണ് ചിത്രത്തില്‍ നിവിനും നയന്‍താരയ്ക്കും. നിവിന്‍ തളത്തില്‍ ദിനേശനായെത്തുമ്പോള്‍ നയന്‍താര ശോഭയാകുന്നു. പഴയ തളത്തില്‍ ദിനേശന്റെ കുറെ കോംപ്ളക്സുകള്‍ പുതുതലമുറയിലെ ദിനേശനുമുണ്ട്. എന്നാലിത് ആദ്യസിനിമയുടെ രണ്ടാംഭാഗമല്ലെന്നാണ് അറിയുന്നത്. ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന അജു വര്‍ഗീസ് നിര്‍മാണപങ്കാളിയുമാണ്. ഷാന്‍ റഹ്മാനാണ് സംഗീതം. ചിത്രസംയോജനം വിവേക് ഹര്‍ഷന്‍. Read on deshabhimani.com

Related News