നിവിൻ പോളിയോട് ഗീതു, സഖാവേ സല്യൂട്ട്'നിവിൻ, മൂത്തോൻ നിങ്ങൾ ഇല്ലായിരുന്നു എങ്കിൽ ഇപ്പോഴത്തെ നിലയിൽ ആകില്ലായിരുന്നു. ടീമിലെ എല്ലാ അംഗങ്ങൾക്കുംവേണ്ടി നന്ദി. സഖാവേ സല്യൂട്ട്' ‐ദേശീയപുരസ്കാര ജേതാവായ ഗീതു മോഹൻദാസ് തന്റെ സ്വപ‌്നപദ്ധതിയായ മൂത്തോൻ ചിത്രീകരണം പൂർത്തിയായതായി അറിയിച്ചുകൊണ്ട് ഇട്ട ഫെയ്സ്ബുക്ക് പോസ്റ്റിൽ നായകൻ നിവിൻ പോളിക്ക് നന്ദി അറിയിച്ചുകൊണ്ട് കുറിച്ചു. സിനിമയ‌്ക്ക് പിന്നിലെ വർഷങ്ങൾ നീണ്ട പ്രയത്നത്തെ കുറിച്ചും ഗീതു കുറിപ്പിൽ വിവരിക്കുന്നു.തന്റെ ജ്യേഷ്ഠനെ തെരഞ്ഞ് മുംബൈയിലെ ചേരികളിലെത്തുന്ന ലക്ഷ്ദ്വീപുകാരനായ യുവാവിനെയാണ് നിവിൻ അവതരിപ്പിക്കുന്നത്. മൂത്തോൻ തന്റെ സ്വപ‌്ന സിനിമയാണെന്ന് നിവിൻ പോളി നേരത്തെ വെളിപ്പെടുത്തിയിട്ടുണ്ട്്. അനുരാഗ് കശ്യപിന്റെ രാമൻ രാഘവൻ2.0 വിലൂടെ ശ്രദ്ധിക്കപ്പെട്ട തെലുങ്ക് നടിയും മുൻ മിസ് ഇന്ത്യയുമായ ഷോഭിത ധുലിപാല ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. മുംബൈയിലെ കാമാത്തിപ്പുരയിലെ റോസി എന്ന കഥാപാത്രത്തെയാണ് അവർ അവതരിപ്പിക്കുന്നത്. ദിലീഷ് പോത്തൻ, ശശാങ്ക്് അറോറ, റോഷൻ മാത്യു തുടങ്ങിയവരും സിനിമയിൽ അഭിനയിക്കുന്നു. ഗീതു മോഹൻദാസിന്റെ ജീവിതപങ്കാളിയും പ്രമുഖ ഛായാഗ്രാഹകനുമായ രാജീവ് രവിയാണ് ഛായാഗ്രഹണം നിർവഹിച്ചത്. Read on deshabhimani.com

Related News