ടൊവിനോ തോമസ് ചിത്രം 'തീവണ്ടി' മെയ് നാലിന് തീയേറ്ററുകളിലെത്തും; പാട്ട്‌ ഹിറ്റ്‌കൊച്ചി > ടൊവിനോ തോമസിനെ നായകനാക്കി ടി പി ഫെലിനി സംവിധാനം ചെയ്യുന്ന ചിത്രം 'തീവണ്ടി' മെയ് നാലിന് തീയേറ്ററുകളിലെത്തും. ചിത്രത്തിന്റെ റിലീസിങ്ങ് തീയതി ടൊവിനോ ഫേസ്‌ബുക്കിലൂടെയാണ് അറിയിച്ചത്. ഓഗസ്റ്റ് സിനിമാസ് നിര്‍മിക്കുന്ന ചിത്രത്തില്‍ പുതുമുഖം സംയുക്ത മേനോന്‍  ആണ് ടൊവിനോയുടെ നായികയായെത്തുന്നത്. തൊഴിൽരഹിതനായ ചെറുപ്പക്കാരനാണ്‌ ടൊവീനോയുടെ കഥാപാത്രം . ആക്ഷേപഹാസ്യ ചിത്രത്തില്‍ പുകവലിക്ക് അടിമയായ കഥാപാത്രത്തെയാണ് ടൊവീനോ അവതരിപ്പിക്കുന്നത്. സൈജു കുറുപ്പ്, സുധീഷ്, ഷമ്മി തിലകന്‍, സുരാജ് വെഞ്ഞാറാമൂട്, സുരഭി ലക്ഷ്മി എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കാഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കോഴിക്കോട് ജില്ലയിലെ പയ്യോളിയിലാണ് ചിത്രത്തിന്റെ പ്രധാനഭാഗങ്ങള്‍ ചിത്രീകരിച്ചത്. ചിരതത്തിലെ ഗാനം ഇതിനകം ഹിറ്റായിക്കഴിഞ്ഞു. നവാഗതനായ കൈലാസ് മേനോൻ സംഗീതം നൽകിയിരിക്കുന്ന ഈ മനോഹര ഗാനം ആലപിച്ചിരിക്കുന്നത് ശ്രേയ ഘോഷാലും ഹരിശങ്കരും ചേർന്നാണ്. ഹരിനാരായണനാണ് പാട്ട് രചിച്ചിരിക്കുന്നത് ചിത്രത്തിലെ ഗാനം കാണാം   Read on deshabhimani.com

Related News