2.0 ഓഡിയോ റിലീസ് ഇന്ന്ചലച്ചിത്രപ്രേമികള്‍ ഒന്നടങ്കം കാത്തിരിക്കുന്ന രജനികാന്ത് ചിത്രം 2.0ന്റെ ഓഡിയോ റിലീസ് വെള്ളിയാഴ്ച ദുബായില്‍. 450 കോടി രൂപ മുടക്കിയെടുക്കുന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിങ് ഇന്ത്യന്‍ സിനിമാലോകം ഇതുവരെ കാണാത്തത്ര വര്‍ണാഭവും പ്രൌഢവുമായിരിക്കും. മെഗാഹിറ്റായ യെന്തിരന്റെ രണ്ടാംഭാഗമായ 2.0 ഏറെക്കുറെ ചിത്രീകരണം പൂര്‍ത്തിയായി. ദുബായ് ഡൌണ്‍ടൌണിലെ ബുര്‍ജ് പാര്‍ക്കിലായിരിക്കും ചടങ്ങ്. രജനികാന്തിനെ കൂടാതെ അക്ഷയ് കുമാര്‍, അമി ജാക്സണ്‍, ശങ്കര്‍, എ ആര്‍ റഹ്മാന്‍ എന്നിവരടക്കം മുഴുവന്‍ ടീമും ചടങ്ങിനെത്തും. ഓഡിയോ റിലീസിന്റെ ഭാഗമായി റഹ്മാനും അദ്ദേഹത്തിന്റെ 125 അംഗങ്ങളടങ്ങിയ ഗായകസംഘവും ചേര്‍ന്നൊരുക്കുന്ന 20 മിനിറ്റ് സിംഫണിയുമുണ്ടാകും. കമല്‍ ഹാസന്‍ മുഖ്യാതിഥിയാകും. ദുബായ് ഭരണാധികാരിയടക്കം പ്രമുഖര്‍ പങ്കെടുക്കും. Read on deshabhimani.com

Related News