ഹേയ് ജൂഡ് ഫെബ്രുവരി രണ്ടിന്നിവിൻപോളിയെ നായകനാക്കി ശ്യാമപ്രസാദ്  സംവിധാനം ചെയ്യുന്ന ഹേയ് ജൂഡ് ഫെബ്രുവരി രണ്ടിന് പ്രദർശനത്തിനെത്തും. തെന്നിന്ത്യൻ സൂപ്പർ നായിക തൃഷ ആദ്യമായി മലയാളത്തിൽ അഭിനയിക്കുന്ന ചിത്രമാണ് ഇത്. ഗോവയിലും പരിസരങ്ങളിലും ചിത്രീകരണം പൂർത്തിയാക്കിയ ഈ ചിത്രത്തിൽ തികച്ചും വ്യത്യസ്തമായ കഥാപാത്രത്തെയാണ് നിവിൻ അവതരിപ്പിക്കുന്നത്. ക്രിസ്റ്റൽ എന്ന കഥാപാത്രമായി തൃഷ വേഷമിടുന്നു. അനിൽ അമ്പലക്കര നിർമിക്കുന്ന ചിത്രത്തിൽ സിദ്ധിഖ്, പ്രതാപ് പോത്തൻ, മുകേഷ് എന്നിവരുമുണ്ട്. നിർമൽ സഹദേവനാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയത്.   Read on deshabhimani.com

Related News