ദുല്‍ഖര്‍ ബോളിവുഡില്‍ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന ആദ്യ ഹിന്ദിചിത്രം 'കാര്‍വാന്‍' ചിത്രീകരണം പൂര്‍ത്തിയാക്കി. അകാഷ് ഖുറാന സംവിധാനം ചെയ്യുന്ന കോമഡി ചിത്രത്തില്‍ ഇര്‍ഫാന്‍ഖാന്‍, മിഥില പാര്‍ക്കര്‍ എന്നിവരുമുണ്ട്. ഫാന്‍സി നായകവേഷങ്ങളില്‍ താല്‍പര്യമില്ലെന്നും നല്ല കാഥാപാത്രങ്ങള്‍ കിട്ടിയാല്‍ മാത്രമേ ബോളിവുഡ് സിനിമ ചെയ്യാന്‍ താല്‍പര്യമുള്ളൂവെന്നും ദുല്‍ഖര്‍ പറഞ്ഞു. പ്രേക്ഷകരുടെ ഓര്‍മയില്‍ നില്‍ക്കുന്നതരം വേഷങ്ങളുണ്ടെങ്കിലെ ഹിന്ദിയില്‍ തുടരു. മുന്‍ഗണന മലയാള ചിത്രങ്ങള്‍ക്കാണ്. നിരവധി ഹിന്ദി സംരംഭങ്ങള്‍ മുന്നിലുണ്ടെങ്കിലും ധൃതിപിടിച്ച് തീരുമാനമെടുക്കില്ലെന്നും ദുല്‍ഖര്‍ പറഞ്ഞു. തല്‍സമയ ഡബ്ബിങ് സാങ്കേതിവിദ്യ ഉപയോഗിച്ചാണ് കാര്‍വാന്‍ ചിത്രീകരിച്ചത്.  Read on deshabhimani.com

Related News