വൈകിയെത്തിയ നാടൻ തീവണ്ടി ചില സിനിമകൾക്കുള്ള കാത്തിരിപ്പ‌് വളരെ സുഖമേറിയതാണ‌്. 2018 ൽ മലയാളി പ്രേക്ഷകൻ അത്തരത്തിൽ കാണാൻ കാത്തിരുന്ന ചിത്രമാണ്‌ ഫെല്ലിനി സംവിധാനം ചെയ‌്ത‌് ടെവിനോ നായകനാകുന്ന തീവണ്ടി. പലവട്ടം റിലീസ‌് മാറ്റിവച്ച  തീവണ്ടി വൈകിയാണെങ്കിലും സ‌്റ്റേഷനുകളിൽ എത്തിയിരിക്കുകയാണ‌്. രാഷ‌്ട്രീയവും സിഗരറ്റ്‌ പുകയും ഹാസ്യവും നിറയുന്ന തീവണ്ടിയുടെ  വിശേഷങ്ങൾ പങ്കുവയ‌്ക്കുകയാണ‌് സംവിധായകൻ ടി പി ഫെല്ലിനി.    തീവണ്ടിയെപ്പറ്റി തീവണ്ടി അടിസ്ഥാനപരമായി ഒരു രാ‌ഷ‌്ട്രീയ ഹാസ്യ ചലച്ചിത്രമാണ‌്. എന്നാൽ, അതിനൊപ്പം പുകവലിക്കടിമപ്പെട്ട ഒരാളുടെ ജീവിതംകൂടി സിനിമ പറയുന്നു. ഹാസ്യത്തിൽ കലർത്തിയാണ‌് ആദ്യാവസാനം കഥ പറയുന്നത‌്. തനിനാട്ടിൻ പുറത്താണ‌് തീവണ്ടിയുടെ കഥ നടക്കുന്നത‌്. ഓരോ കഥാപാത്രവും  വ്യത്യസ‌്തരാണ‌്.     തീവണ്ടിയിലേക്കുള്ള യാത്ര  സെക്കൻഡ‌് ഷോ എന്ന ദുൽഖർ സൽമാന്റെ ആദ്യ ചിത്രത്തിന്റെ അസോസിയേറ്റ‌് ഡയറക്ടറായിരുന്ന നാൾതൊട്ടേ തിരക്കഥാകൃത്ത‌് വിനി വിശ്വലാലുമായി  ഒരുപാട‌് കാര്യങ്ങൾ ചർച്ച ചെയ്യുമായിരുന്നു.   സിഗരറ്റ‌് അടിസ്ഥാനമാക്കി മലയാളത്തിൽ സിനിമകൾ എടുത്തിട്ടില്ലല്ലോ എന്നൊരു ചർച്ച വന്നു. വളരെ അപൂർവമായാണ‌് ഈവിഷയം ലോക സിനിമയിലും ചർച്ച ചെയ‌്തത‌്. സിഗരറ്റ‌് ഏറ്റവും എളുപ്പം ലഭിക്കുന്ന ലഹരിയാണ‌്. ഈ വിഷയം ഹാസ്യ രൂപത്തിൽ സിനിമയാക്കാൻ എന്ന തീരുമാനം അന്നുണ്ടായി. കഥ വികസിച്ചതോടെ അതൊരു രാഷ‌്ട്രീയ ഹാസ്യ സിനിമയായി മാറി.   തീവണ്ടിയിലെ യാത്രക്കാർ നായക കഥാപാത്രം ടെവിനോ ചെയ്യണമെന്ന‌് ആദ്യമേ ഞങ്ങളുടെ മനസ്സിലുണ്ടായിരുന്നു. കഥ കേട്ടപ്പോൾ ടെവിനോയും സന്തോഷത്തോടെ സമ്മതിച്ചു. സംയുക്ത, സുരാജ‌് വെഞ്ഞാറമൂട‌്, സൈജു കുറുപ്പ‌്, സുരഭി, ഷമ്മി തിലകൻ തുടങ്ങി മികച്ച അഭിനേതാക്കളെ തന്നെ മറ്റു കഥാപാത്രങ്ങൾക്കുവേണ്ടി കണ്ടെത്തി. ഓരോ കഥാപാത്രവും പ്രേക്ഷകനെ രസിപ്പിക്കുമെന്ന കാര്യം തീർച്ച.    വൈകിയ തീവണ്ടി ആദ്യം വിഷു റിലീസ്‌ തീരുമാനിച്ചു.  എന്നാൽ, സെൻസറിങ‌് അടക്കം  പല കാരണങ്ങൾ കൊണ്ട്‌ റിലീസ‌് നീണ്ടുപോയി. ജൂൺ എത്തിയതോടെ ഫുട‌്ബോൾ ലോകകപ്പ‌്. പിന്നാലെ മഴ, ദുരന്തങ്ങൾ, പ്രളയം തുടങ്ങി ഒരുപാട‌് തടസ്സങ്ങൾ. എല്ലാ പ്രേക്ഷകരെയും സിനിമ കാണിക്കണമെന്നാണ‌് ആഗ്രഹം. അതുകൊണ്ട‌ുതന്നെ എല്ലാം ഒത്തിണങ്ങിയ ദിവസംവരെ കാത്തിരുന്നു.   എന്തുകൊണ്ട‌ും പ്രേക്ഷകൻ ഈ തീവണ്ടിയിൽ കയറണം ഒരു പുതുമനിറഞ്ഞ നാടൻ പശ്ചാത്തലത്തിൽ കഥ പറയുന്ന സിനിമയാണിത‌്. മലയാളത്തിൽ കുറെക്കാലത്തിന‌ു ശേഷമാണ‌് ഇത്തരമൊരു സിനിമ വരുന്നത‌്. കണ്ടിറങ്ങുന്നവർക്ക‌് ഒരിക്കലും നിരാശ സമ്മാനിക്കില്ലെന്ന‌്  ഞാൻ ഉറപ്പുതരുന്നു. ീീൃമഷ1993@ഴാമശഹ.രീാ   Read on deshabhimani.com

Related News