ടൊവിനോ ചിത്രം മറഡോണയുടെ ട്രെയ്‌ലര്‍ പുറത്തിറങ്ങികൊച്ചി > ടൊവിനോ തോമസിനെ നായകനാക്കി നവാഗതനായ വിഷ്‌ണു നാരായണന്‍ സംവിധാനം ചെയ്യുന്ന മറഡോണയുടെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. പ്രണയവും ആക്ഷനും പ്രാധന്യം നല്‍കിയാണ് ചിത്രമൊരുക്കുന്നതെന്ന സൂചനയാണ് ട്രെയ്‌ലര്‍  നല്‍കുന്നത്. പുതുമുഖം ശരണ്യ ആര്‍ നായരാണ് ചിത്രത്തില്‍ ടൊവിനോയുടെ നായികയായെത്തുന്നത്. ചെമ്പന്‍ വിനോദ് ജോസ്, ടിറ്റോ വില്‍സണ്‍, കിച്ചു ടെല്ലസ്, ബര്‍ജര്‍ പട്ടേല്‍, നിഷ്തര്‍ അഹമ്മദ്, ലിയോണ, ജിന്‍സ്, നിരഞ്ജന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും. മിനി സ്റ്റുഡിയോസിന്റെ ബാനറില്‍ എസ് വിനോദ് കുമാറാണ് ചിത്രത്തിന്റെ നിര്‍മാണം. കൃഷ്ണമൂര്‍ത്തിയാണ് ചിത്രത്തിനായി തിരക്കഥ ഒരുക്കുന്നത്. ഛായാഗ്രഹണം ദീപക് ഡി മേനോനും, കലാസംവിധാനം സാബു മോഹനും, വസ്ത്രാലങ്കാരം പ്രവീണ്‍ വര്‍മയും നിര്‍വഹിക്കും.  സുഷിന്‍ ശ്യാമിന്റെതാണ് സംഗീതം. ജൂണ്‍ 22ന് ചിത്രം തിയേറ്ററുകളിലെത്തും.   Read on deshabhimani.com

Related News