'കാല'യുടെ ടീസറെത്തി തലൈവരുടെ ആരാധകരെ ആവേശത്തിലാഴ്ത്തി സ്റ്റൈൽ മന്നന്റെ പുതിയ ചിത്രം 'കാല'യുടെ ടീസർ പുറത്തിറങ്ങി. നടനും രജനിയുടെ മരുമകനുമായ ധനുഷ് നിർമിക്കുന്ന ചിത്രത്തിന്റെ ടീസർ വ്യാഴാഴ്ച പുറത്തിറങ്ങി ഒരുമണിക്കൂറിനുള്ളിൽ അഞ്ചുലക്ഷംപേരാണ് കണ്ടത്. തിരുനെൽവേലിയിൽ ജനിച്ച് ചെറുപ്പത്തിൽ മുംബൈയിലെത്തി ധാരാവിയിലെ നേതാവായി വളർന്ന 'കരികാലന്റെ' കഥയാണ് ചിത്രം പറയുന്നത്. പാ രഞ്ജിത്താണ് സംവിധാനം. രജനിയുടെ സൂപ്പർഹിറ്റായ കബാലിയും ഒരുക്കിയത് രഞ്ജിത്താണ്. ബോളിവുഡ് താരം ഹുമ ഖുറൈഷിയാണ് നായിക. ജാക്കി ഷറോഫ്, സമുദ്രക്കനി, സുകന്യ തുടങ്ങിയവരും പ്രധാന വേഷത്തിലെത്തുന്നു. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലാണ് ചിത്രം ഒരുങ്ങുന്നത്.   Read on deshabhimani.com

Related News