'നീലി' യുടെ ട്രെയിലർ പുറത്തിറങ്ങികൊച്ചി : മംമ് ത മോഹൻദാസ് നായികയാവുന്ന 'നീലി' യുടെ ട്രെയിലർ പുറത്തിറങ്ങി. നടൻ മമ്മുട്ടിയാണ് ട്രെയിലർ റിലീസ് ചെയ്തത്. ഉദ്വേഗം നിറഞ്ഞ ട്രെയിലർ പുറത്തിറങ്ങി മണിക്കൂറുകൾക്കുള്ളിൽ നിരവധിപേരാണ് കണ്ടത്. അമ്മയുടെയും മകളുടെയും കഥ പറയുന്ന ചിത്രം ഓഗസ്ത് 10ന് റിലീസാകും. തോർത്ത് എന്ന ഷോർട്ട് ഫിലിമിലൂടെ ശ്രദ്ധേയനായ അൽത്താഫ് റഹ്‌മാനാണ് നീലിയുടെ സംവിധായകൻ. തിരക്കഥ റിയാസ് മാരാത്ത് മുനീർ മുഹമ്മദുണ്ണി എന്നിവരാണ് . ചിത്രത്തിലെ ഗാനങ്ങൾ ഇതിനോടകം വൻഹിറ്റായി കഴിഞ്ഞു.   Read on deshabhimani.com

Related News