പരസ്യത്തിന് പ്രതിഫലം 5 കോടിതെന്നിന്ത്യന്‍ സിനിമയിലെ 'ലേഡി സൂപ്പര്‍സ്റ്റാര്‍' എന്നറിയപ്പെടുന്ന നയന്‍താര അടുത്തിടെ അഭിനയിച്ച പരസ്യത്തിന് വാങ്ങിയ പ്രതിഫലത്തുക ചലച്ചിത്രലോകത്തെ ഞെട്ടിച്ചു. എല്ലാ റെക്കോര്‍ഡുകളെയും കടത്തിവെട്ടി നയന്‍താര പരസ്യത്തിനായി അഞ്ചുകോടി വാങ്ങിയെന്നാണ് റിപ്പോര്‍ട്ട്. രണ്ടുദിസംമാത്രമായിരുന്നു ചിത്രീകരണം. തെന്നിന്ത്യയിലെ പുരുഷതാരങ്ങളുടെ പരസ്യപ്രതിഫലത്തിന്റെ ഇരട്ടിയാണിത്. സിനിമാഭിനയത്തിന് നടി നാലുകോടിരൂപവരെയാണ് വാങ്ങുന്നത്. കേരളം, തമിഴ്നാട്, ആന്ധ്ര, കര്‍ണാടകം സംസ്ഥാനങ്ങളില്‍ നടിക്കുള്ള ജനപ്രീതി വെളിപ്പെടുത്തുന്നതാണ് പ്രതിഫലത്തുക. നിവിന്‍ പോളിയുടെ നായികയായി നയന്‍ വീണ്ടും മലയാളത്തില്‍ എത്തുന്നുണ്ട്. Read on deshabhimani.com

Related News