ഉണ്ണിയുടെ തിരക്കഥയിൽ നയൻസിന്റെ 'കോട്ടയം കുർബാന'നിരവധി ഭാഷകളിലായി തിരക്കിലുള്ള നയൻതാരയ്ക്ക് ഒരു മലയാളചിത്രംകൂടി. സംസ്ഥാന അവാർഡ് ജേതാവുകൂടിയായ ഉണ്ണി ആർ എഴുതുന്ന തിരക്കഥയിലാണ് നയൻതാര അഭിനയിക്കുക. കോട്ടയം കുർബാന എന്നുപേരിട്ട ചിത്രം സംവിധാനംചെയ്യുന്നത് പുതുമുഖം മഹേഷ് വെട്ടിയാറാണ്. പരസ്യചിത്ര സംവിധാനരംഗത്ത് വർഷങ്ങളുടെ പരിചയസമ്പത്തുള്ളയാളാണ് മഹേഷ്. നായികാപ്രാധാന്യമുള്ള ചിത്രമാകും കോട്ടയം കുർബാന. ചിരഞ്ജീവി, അമിതാഭ് ബച്ചൻ എന്നിവരൊന്നിക്കുന്ന തെലുഗ് ബിഗ് ബജറ്റ് പ്രോജക്ടായ 'സയ്യേ രാ നരസിംഹറെഡ്ഡി'യാണ് നയൻതാര ഇപ്പോൾ അഭിനയിക്കുന്ന ചിത്രം. ഇതിനുശേഷം ധ്യാൻ ശ്രീനിവാസന്റെ കന്നി സംവിധാനസംരംഭമായ 'ലവ് ആക്ഷൻ ഡ്രാമ'യിൽ നിവിൻപോളിയുടെ നായികയാകും.   Read on deshabhimani.com

Related News