'കൊളമാവ് കോകില'യായി നയൻതാരഡോറ, അറാം, വേലൈക്കാരൻ എന്നീ സൂപ്പർഹിറ്റ് ചിത്രങ്ങൾക്കുശേഷം നയൻതാര കേന്ദ്രകഥാപാത്രമാകുന്ന 'കൊളമാവ് കോകില' (കൊകോ)അണിയറയിൽ. കഴിഞ്ഞദിവസം ഇറങ്ങിയ ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റർ ആരാധകരിൽ ഏറെ പ്രതീക്ഷയുണർത്തിയിരിക്കുകയാണ്. ശരണ്യ പൊൻവണൻ, യോഗി ബാബു തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷത്തിൽ. തമിഴിലെ ബിഗ്‌ബോസ് ടിവി ഷോയുടെ ക്രിയേറ്റീവ് ഡയറക്ടർ നെൽസൺ ദിലീപ്കുമാർ ആദ്യമായി സംവിധാനംചെയ്യുന്ന ചിത്രം പ്രമുഖ നിർമാതാക്കളായ ലൈക്ക പ്രൊഡക്ഷൻസാണ് നിർമിക്കുന്നത്. അനിരുദ്ധ് രവിചന്ദറിന്റേതാണ് സംഗീതം. ഇമൈക്ക നൊടികൾ, കൊലൈയുതിർകാലം, വിശ്വാസം, മലയാളത്തിൽ നിവിൻപോളിയുമൊത്ത് 'ലവ് ആക്ഷൻ ഡ്രാമ' എന്നിവയാണ് ഈ വർഷമിറങ്ങുന്ന നയൻതാര ചിത്രങ്ങൾ.   Read on deshabhimani.com

Related News