നയന്‍ താരയുടെ റൊമാന്റിക് ത്രില്ലര്‍ 'ഇമൈക്കാ നൊടികള്‍' തീയേറ്ററുകളിലേക്ക്ചെന്നൈ > ദക്ഷിണേന്ത്യന്‍  സിനിമയില്‍ ഏറ്റവും സ്വീകാര്യതയുള്ള നടിയാണ് നയന്‍താര. തമിഴില്‍ ലേഡി സൂപ്പര്‍സ്റ്റാര്‍ പട്ടം വരെ പ്രേക്ഷകര്‍ അവര്‍ക്ക് നല്‍കി കഴിഞ്ഞു. മറ്റു നായികാ നടിമാരെക്കാളും തന്റെ കഥാപാത്രങ്ങള്‍ തിരഞ്ഞെടുക്കുന്നതില്‍ സൂക്ഷമത പുലര്‍ത്തുന്ന നടിയാണ് നയന്‍താര.                                                                                                                                                                                                  നയന്‍താര  കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രമാണ് 'ഇമൈക്കാ നൊടികള്‍'. അഥര്‍വ്വയാണ് നായകന്‍. വിജയ് സേതുപതി നയന്‍താരയുടെ ഭര്‍ത്താവായി അതിഥി താരമായി ചിത്രത്തില്‍  പ്രത്യക്ഷപ്പെടുന്നുണ്ട്.റാഷി ഖന്നയും മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപ് ഈ ചിത്രത്തിലൂടെ തമിഴ് സിനിമയിലും ചുവടു വെയ്ക്കുകയാണ്. സംവിധായകന്‍ എ ആര്‍ മുരുകദാസിന്റെ സഹസംവിധായകനായിരുന്ന  ആര്‍ അജയ് ജ്ഞാനമുത്താണ്  സംവിധായകന്‍. തിരക്കഥയും അദ്ദേഹത്തിന്റെ തന്നെയാണ്. ആര്‍ ഡി രാജശേഖര്‍ ഛായാഗ്രണവും ഹിപ് ഹോപ് തമിഴാ സംഗീത സംവിധാനവും നിര്‍വഹിച്ചിരിക്കുന്നു.  സസ്‌പെന്‍സ് റൊമാന്റിക് ത്രില്ലറായ ഇമൈക്കാ നൊടികള്‍ ഉടന്‍ കേരളത്തില്‍ പ്രദര്‍ശനത്തിനെത്തും.   Read on deshabhimani.com

Related News