നസ്രിയയുടെ കൂടെ എല്ലാവരുമുണ്ട‌്  ഫഹദുമായുള്ള വിവാഹത്തിന‌ുശേഷം വീട്ടിലൊതുങ്ങിയ നസ്രിയയുടെ തിരിച്ചുവരവ‌് കാത്ത ആരാധകർക്കിതാ, അവരുടെ പുതിയ സിനിമ. ‘കൂടെ’ എന്ന അഞ്ജലിമേനോൻ ചിത്രത്തിൽ പൃഥ്വിരാജിന്റെ അനിയത്തിയായാണ‌് നസ്രിയയുടെ തിരിച്ചുവരവ‌്. അഞ‌്ജലിയുടെ ബാംഗ്ലൂർ ഡെയ‌്സ‌് എന്ന സിനിമയുടെ ഓർമയുണർത്തുന്ന ‘കൂടെ’ സിനിമയുടെ ഫസ്റ്റ‌് ലുക്ക‌് പോസ്റ്റർ പുറത്തിറക്കി. ജൂലൈ ആറിനാണ‌് റിലീസ‌്. പൃഥ്വിയുടെയും നസ്രിയയുടെയും അച്ഛൻവേഷം കൈകാര്യം ചെയ്യുന്നത‌് സംവിധായകൻ രഞ‌്ജിത്താണ‌്. പാർവതിയും മുഖ്യവേഷത്തിലെത്തുന്നു. പേര‌് സൂചിപ്പിക്കുന്നതുപോലെതന്നെ തികഞ്ഞ സ‌്നേഹത്തിന്റെയും സൗഹൃദത്തിന്റെയും കഥയാണ‌് പറയുന്നതെന്ന‌് സംവിധായിക ഫെയ‌്സ‌്ബുക്കിൽ കുറിച്ചു. അതുൽ കുൽക്കർണി, റോഷൻ മാത്യു, സിദ്ധാർഥ‌് മേനോൻ എന്നിവരും സിനിമയിലുണ്ട‌്. എം രഞ്ജിത്താണ‌് നിർമാണം. എം ജയചന്ദ്രൻ, രഘു ദീക്ഷിത‌് എന്നിവർ സംഗീതം നിർവഹിക്കുന്നു. 2006ൽ ബ്ലെസിയുടെ പളുങ്കിൽ മമ്മൂട്ടിയുടെ മകളായാണ‌് നസ്രിയ മലയാള സിനിമയിലെത്തുന്നത‌്. പ്രമാണി, ഒരുനാൾ വരും എന്നീ സിനിമകളിലും സൂപ്പർ സ്റ്റാറുകളുടെ മകളായി നസ്രിയ തിളങ്ങി.  അൽഫോൺസ‌് പുത്രന്റെ നേരം സിനിമയിലൂടെയാണ‌് നായികയായി മലയാളികളുടെ മനസ്സിലേക്ക‌് നസ്രിയ എത്തുന്നത‌്. ഓം ശാന്തി ഓശാനയിൽ മികച്ച നടിക്കുള്ള അംഗീകാരവും തേടിയെത്തി.      Read on deshabhimani.com

Related News