കാത്തിരിപ്പുകള്‍ക്ക് വിട; ആഷിഖ് അബു ചിത്രം 'മായാനദി'യുടെ ട്രെയിലറെത്തികൊച്ചി > റാണി പത്മിനിക്ക് ശേഷം ആഷിക് അബു സംവിധാനം ചെയ്യുന്ന ചിത്രം 'മായാനദി'യുടെ ട്രെയിലര്‍ പുറത്തിറങ്ങി. ടൊവിനോ തോമസും ഐശ്വര്യ ലക്ഷ്‌മിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പ്രശസ്‌ത സംവിധായകന്‍ അമല്‍ നീരദിന്റെ കഥക്ക് ശ്യാം പുഷ്‌കരനും ദിലീഷ് നായരും ചേര്‍ന്നാണ് തിരക്കഥയൊരുക്കിയത്. ചിത്രത്തിന്റെ റിലീസിംഗും അണിയറപ്രവര്‍ത്തകര്‍ പ്രഖ്യാപിച്ചു. ക്രിസ്മസ് റിലീസായി ഡിസംബര്‍ 22ന് മായാനദി തീയറ്ററുകളിലെത്തും. അമല്‍ നീരദ് പ്രൊഡക്ഷന്‍സും ആഷിക് അബുവിന്റെ നേതൃത്വത്തിലുള്ള ഒപിഎം ഡ്രീംമില്‍ സിനിമാസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ജയേഷ് മോഹനാണ് ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. റെക്സ് വിജയന്‍ സംഗീതം പകര്‍ന്നിരിക്കുന്ന മായാനദിയുടെ എഡിറ്റിങ്ങ് സൈജു ശ്രീധരനും വസ്ത്രാലങ്കാരം സമീറാ സനീഷുമാണ്. Read on deshabhimani.com

Related News