മണിരത്നവും സന്തോഷ് ശിവനും വീണ്ടും ഒന്നിക്കുന്നുമണിരത്നം സന്തോഷ് ശിവനുമായി ഒന്നിക്കുന്ന ആറാമത്തെ ചിത്രം അണിയറയില്‍. കാര്‍ത്തിയെ നായകനാക്കി ചെയ്ത റൊമാന്‍സ് ഡ്രാമ 'കാട്ര് വെളിയിടെ'യായിരുന്നു മണിരത്നത്തിന്റെ ഒടുവിലിറങ്ങിയ ചിത്രം. തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ രാംചരണുമായി ചര്‍ച്ച നടത്തി. ദളപതി, റോജ, ഇരുവര്‍, ദില്‍സേ, രാവണ്‍ എന്നീ മണിരത്നംചിത്രങ്ങളില്‍ സന്തോഷ് ശിവനാണ് ക്യാമറ കൈകാര്യം ചെയ്തത്. ദില്‍സേ, ഇരുവര്‍ എന്നിവയുടെ ക്യാമറാവര്‍ക്കിന് സന്തോഷ് ശിവന് ദേശീയഅവാര്‍ഡ് ലഭിച്ചു. ഇപ്പോള്‍  മുരുഗദോസിന്റെ തെലുങ്ക് ചിത്രം 'സ്പൈഡറി'ന്റെ ചിത്രീകരണത്തിലാണ് സന്തോഷ് ശിവന്‍. മണിരത്നം ചിത്രത്തിന്റെ ഔദ്യോഗികപ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. Read on deshabhimani.com

Related News