മമ്മൂട്ടിയുടെ കുഞ്ഞാലിമരയ്ക്കാര്‍ 4മമ്മൂട്ടിയുടെ കുഞ്ഞാലിമരയ്ക്കാര്‍ 4 ജൂണില്‍ ചിത്രീകരണം തുടങ്ങും. മോഹന്‍ലാലിനെ വച്ച് പ്രിയദര്‍ശന്റെ സംവിധാനത്തില്‍ ഒരു പ്രമുഖ നിര്‍മാണക്കമ്പനി ഇതേ പ്രോജക്ട് പ്രഖ്യാപിച്ചിരുന്നു. പിന്നീട് ഇവര്‍ പിന്മാറി. സന്തോഷ് ശിവനാണ് മമ്മൂട്ടിയുടെ കുഞ്ഞാലിമരയ്ക്കാര്‍ 4ന്റെ സംവിധായകന്‍. സന്തോഷ്ശിവന്‍, ആര്യ, ഷാജി നടേശന്‍ തുടങ്ങിയവരുടെ നിര്‍മാണക്കമ്പനിയായ ഓഗസ്റ്റ് സിനിമാസിന്റെ ബാനറിലാണ് നിര്‍മാണം. 50 കോടി ചെലവ് പ്രതീക്ഷിക്കുന്ന ചിത്രത്തിന്റെ പ്രീപ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്. വര്‍ഷങ്ങളുടെ ഗവേഷണത്തിനൊടുവില്‍ ടി പി രാജീവനും ശങ്കര്‍ രാമകൃഷ്ണനും ചേര്‍ന്നാണ് തിരക്കഥയൊരുക്കിയത്.   Read on deshabhimani.com

Related News