'പേരന്‍പ്' റോട്ടര്‍ഡാം മേളയിലേക്ക്മമ്മൂട്ടിയുടെ തമിഴ്ചിത്രം പേരന്‍പ് വിഖ്യാതമായ റോട്ടര്‍ഡാം മേളയിലേക്ക്. ഈ മാസം 24 മുതല്‍ ഫെബ്രുവരി 4 വരെ റോട്ടര്‍ഡാമില്‍ നടക്കുന്ന ചലച്ചിത്രമേളയില്‍ ആയിരിക്കും ചിത്രത്തിന്റെ ആദ്യ പ്രദര്‍ശനമെന്നാണ് റിപ്പോര്‍ട്ട്. സിനിമയില്‍ ടാക്സി ഡ്രൈവറായാണ് മമ്മൂട്ടി എത്തുന്നത്. ദേശീയ അവാര്‍ഡ് ജേതാവ് റാമിന്റെ നാലാമത്തെ ചിത്രമായ പേരന്‍പ് രണ്ടുവര്‍ഷം മുമ്പേ ചിത്രീകരണം ആരംഭിച്ചതാണ്. മലയാളത്തിലും തമിഴിലുമായാണ് പ്രദര്‍ശനത്തിനെത്തുക. അഞ്ജലി, സമുദ്രക്കനി, ട്രാന്‍സ്ജെന്‍ഡറായ അഞ്ജലി അമീര്‍ എന്നിവരും പ്രധാന വേഷത്തിലുണ്ട്. ഒപ്പം മലയാളത്തില്‍നിന്ന് സിദ്ദീഖും സുരാജ് വെഞ്ഞാറമൂടും ഉണ്ട്. യുവാന്‍ ശങ്കര്‍ രാജയാണ് സംഗീതമൊരുക്കിയത്. തേനി ഈശ്വര്‍ ക്യാമറയും ശ്രീകര്‍ പ്രസാദ് എഡിറ്റിങ്ങും നിര്‍വഹിച്ചു.  Read on deshabhimani.com

Related News