ആ പ്രണയ ജോഡി വീണ്ടും; മമ്മൂട്ടിയും സുഹാസിനിയും വെള്ളിത്തിരയില്‍ വീണ്ടുമൊന്നിക്കുന്നുകൊച്ചി > ചില സിനിമകള്‍ പോലെ  ചില പ്രണയജോഡികളും  പ്രേക്ഷകരുടെ മനസില്‍ ഇടം പിടിക്കാറുണ്ട്. എണ്‍പതുകളിലും തൊണ്ണൂറുകളിലും നിറഞ്ഞ് നിന്ന് മലയാളികളുടെ മനം കവര്‍ന്ന പ്രണയ ജോഡികളായിരുന്നു മമ്മൂട്ടിയും സുഹാസിനിയും.ഇരുവരും  ഒരുമിച്ചഭിനയിച്ച ചിത്രങ്ങളിലൂടെ  പ്രേക്ഷകരെ അമ്പരപ്പിച്ചിട്ടുണ്ട്. വര്‍ഷങ്ങള്‍ നീണ്ട ഇടവേളക്ക് ശേഷം ഈ ജോഡി വീണ്ടും ഒന്നിക്കുകയാണ്. വൈഎസ് ആറിന്റെ ജീവിതകഥ പറയുന്ന തെലുങ്ക് ചിത്രം യാത്രയിലാണ്  മമ്മൂട്ടിക്കൊപ്പം സുഹാസിനി വീണ്ടും  വേഷമിടുന്നത്. ആന്ധ്രപ്രദേശിന്റെ മുന്‍ മുഖ്യമന്ത്രിയായിരുന്ന രാജശേഖര്‍ റെഡ്ഡിയുടെ ജീവിതകഥ പറയുന്ന ചിത്രത്തില്‍ മമ്മൂട്ടിയുടെ നായികയായിട്ടല്ല സുഹാസിനി എത്തുന്നതെങ്കിലും വളരെ പ്രധാനപ്പെട്ട വേഷമാണ് താരം ചിത്രത്തില്‍ കൈകാര്യം ചെയ്യുന്നത്.   മാഹി രാഘവാണ് യാത്രയുടെ സംവിധായകന്‍. കഴിഞ്ഞ ആഴ്ച ചിത്രത്തില്‍ ജോയിന്‍ ചെയ്യാന്‍ എത്തിയ മമ്മൂട്ടിക്ക് വന്‍ സ്വീകരണം അണിയറ പ്രവര്‍ത്തകര്‍ നല്‍കിയിരുന്നു. ഹൈദരാബാദില്‍ യാത്രയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. മണിവത്തൂരുലെ ആയിരം ശിവരാത്രികള്‍, കഥ ഇതുവരെ, കൂടെവിടെ, എന്റെ ഉപാസന, രാക്കുയിലിന്‍ രാഗസദസില്‍ തുടങ്ങിയ ചിത്രങ്ങളില്‍ ഇവര്‍ ജോഡികളായിരുന്നു.   Read on deshabhimani.com

Related News