'മാമാങ്ക'ത്തിന് എം ജയചന്ദ്രന്റെ സംഗീതംമമ്മൂട്ടി നായകനായി അണിയറയിലൊരുങ്ങുന്ന ചരിത്രസിനിമ മാമാങ്കത്തിന് സംഗീതം പകരുന്നത് എം ജയചന്ദ്രന്‍. അടൂര്‍ ഗോപാലകൃഷ്ണന്റെ സംവിധാനസഹായി ആയിരുന്ന സജീവ്പിള്ളയുടെ കന്നി സംവിധാനസംരംഭമാണ് മാമാങ്കം. നീണ്ട 12 വര്‍ഷത്തെ പഠനത്തിനും ഗവേഷണത്തിനുംശേഷമാണ് സജീവ് ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ വര്‍ക്ക് തുടങ്ങിയിരിക്കുന്നത്. മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ ബിഗ് ബജറ്റ് ചിത്രമായ മാമാങ്കം നിര്‍മിക്കുന്നത് കാവ്യാ ഫിലിംസിനുവേണ്ടി വേണു കുന്നമ്പിള്ളിയാണ്. മറ്റ് പ്രമുഖ താരങ്ങളും ചിത്രത്തിന്റെ ഭാഗമാകും. മംഗലാപുരവും കാസര്‍കോടുമാണ് പ്രധാന ലൊക്കേഷന്‍. ഫെബ്രുവരി അവസാനം ചിത്രീകരണമാരംഭിക്കുന്ന ചിത്രം 2019ല്‍ റിലീസായേക്കും. Read on deshabhimani.com

Related News