ലക്കി അലി വീണ്ടും പാടുംഇൻഡി പോപ് ഗാനശാഖയ‌്ക്ക് ഉണർവേകിയ ഗായകൻ ലക്കി അലിയുടെ സംഗീതജീവിതത്തിന് മുപ്പത് വയസ്സ‌്. തൊണ്ണൂറുകളുടെ അവസാനം ഇന്ത്യൻ യുവത്വത്തിന്റെ ഹരമായിരുന്ന ലക്കി അലി പോയ മൂന്ന് ദശകത്തെ സംഗീതജീവിതത്തിന് പിന്തുണ അറിയിച്ചവരോട് നന്ദി അറിയിച്ച് വീണ്ടും സംഗീതയാത്രയ്ക്ക് ഒരുങ്ങുകയാണ്. വിവിധ ഇന്ത്യൻ നഗരങ്ങളെ കൂടാതെ സിംഗപ്പുർ, ഓസ്ട്രേലിയ എന്നിവിടങ്ങളിലും അദ്ദേഹം വീണ്ടും പാടും. ലിജോ ജോസ് പെല്ലിശേരിയുടെ ആമേനിൽ വിൻസെന്റ് വട്ടോളി പാട്ടിലൂടെ ലക്കി അലി മലയാളത്തിലും സാന്നിധ്യമറിയിച്ചിട്ടുണ്ട്. ഇത്രയുംകാലം ഒപ്പം നിന്നവർക്ക് നന്ദി അറിയിക്കാനുള്ള സംഗീതയാത്രയ്ക്കാണ് തുടക്കമിടുന്നതെന്ന് ലക്കി അലി പറഞ്ഞു. ബോളിവുഡിലെ വിഖ്യാത ഹാസ്യനടൻ മെഹമ്മൂദിന്റെ എട്ടുമക്കളിൽ രണ്ടാമനായ മുഷ്താഖ് അലിഖാൻ എന്ന ലക്കി അലി, ഇന്ത്യൻ സനിമയിലെ എക്കാലത്തെയും വലിയതാരം മീനകുമാരിയുടെ ബന്ധുകൂടിയാണ്. മീനകുമാരിയുടെ അനുജത്തിയാണ് ലക്കിയുടെ ഉമ്മ. 1996ൽ പുറത്തിറങ്ങിയ സുനോ എന്ന ആദ്യ ആൽബത്തിലൂടെതന്നെ ലക്കി അലി ഇന്ത്യൻ യുവജനങ്ങളുടെ ഹൃദയം കീഴടക്കി. രാജ്യമൊട്ടാകെ പ്രശസ്തനായി മാറിയ ലക്കി ആദ്യ ആൽബത്തിലൂടെ നിരവധി പുരസ്കാരങ്ങളും വാരിക്കൂട്ടി. സുനോയിലെ ഓ..സനം എന്ന ഗാനം ഇൻഡി പോപ്പ് ഗാനശാഖയിലെ എക്കാലത്തെയും മികച്ച സൃഷ്ടിയായി ഗാനനിരൂപകർ കരുതുന്നു. നാലുവർഷത്തെ കഠിനപ്രയ്നത്തിനൊടുവിലാണ് ആദ്യ ആൽബം പൂർത്തിയായത്. ഇംഗ്ലണ്ടിലെ ട്രൈഡെന്റിലായിരുന്നു ഗാനം റെക്കോഡ് ചെയ്തത്. ഹൃദയവർജകമായ മെലഡികളായിരുന്നു അദ്ദേഹം ഒരുക്കിയവയിൽ ഏറെയും. കഹോ ന പ്യാർഹെ (2000)യിലെ ന തും ജാനോ ന ഹം ലക്കി അലിയുടെ ഏറ്റവും മികച്ച ഗാനങ്ങളുടെ ഗണത്തിൽപെടും. നഷാ.. നഷാ (ദുഷ്മൻ കാ ദുനിയ), ആ ഭി ജാ..(സുർ) തുടങ്ങിയവയും ശ്രദ്ധേയം.  ശ്യം ബെനഗലിന്റെ പ്രശസ്തമായ ടെലിവിഷൻ സീരിയൽ ഭാരത് ഏക് ഖോജ്, ശ്രദ്ധേയ സിനിമ ത്രികാൽ (1985) എന്നിവയിൽ അഭിനയിച്ചു. Read on deshabhimani.com

Related News