വീണ്ടും ലേഡി സ‌ൂപ്പർ സ്റ്റാർതെന്നിന്ത്യൻ ലേഡി സ‌ൂപ്പർ സ്റ്റാർ നയൻതാരയെ സിനിമാ ലോകം കാണാനിരിക്കുന്നതേയുള്ളൂ. തമിഴ‌ിൽ അടുത്തിടെ ഇറങ്ങിയ രണ്ടു ചിത്രവും തകർത്തോടുകയാണ‌്. കോലമാവ‌് കോകില‌, ഇമൈക്ക നൊടികൾ എന്നീ ചിത്രങ്ങളാണ‌് തമിഴ‌്നാടിനൊപ്പം കേരളത്തിലും  വൻ കളക‌്ഷൻ നേടി മുന്നേറുന്നത‌്. ഇതോടെ താരമൂല്യം ഇരട്ടിച്ച  നയൻതാര തിരക്കുകൾക്കിടയിൽ വീണ്ടും മലയാളത്തിലും എത്തുകയാണ‌്. മഹേഷ‌് വെട്ടിയാർ സംവിധാനം ചെയ്യുന്ന കോട്ടയം കുർബാന, നിവിൻപോളി നായകനാകുന്ന ധ്യാൻ ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ലൗ ആക‌്ഷൻ ഡ്രാമ എന്നീ ചിത്രങ്ങളിലാണ‌് നയൻതാര നായികയാകുന്നത‌്. കോട്ടയം കുർബാന ഒക്ടോബറിൽ തിയറ്ററുകളിലെത്തും.  ധ്യാൻ ശ്രീനിവാസൻ ആദ്യമായി സംവിധാനം ചെയ്യുന്ന ലൗ ആക‌്ഷൻ ഡ്രാമയിൽ നായകനൊപ്പം നിൽക്കുന്ന കഥാപാത്രമാണ‌് നയൻതാരയുടെത‌്. ശ്രീനിവാസൻ, ഉർവശി, അജു വർഗീസ‌്, ധന്യ ബാലകൃഷ‌്ണൻ ‌എന്നിവരും പ്രധാന വേഷത്തിലെത്തുന്നു. സംഗീതമൊരുക്കുന്നത‌് ഷാൻ റഹ‌്മാനാണ‌്. ചിത്രത്തതിന്റെ ഷൂട്ടിങ‌് ചെന്നൈ, ബംഗളൂരു, കൊച്ചി എന്നിവിടങ്ങളിലാണ‌്. 15 വർഷംമുമ്പ‌് ജയറാമിന്റെ നായികയായി മനസ്സിനക്കരെ എന്ന ചിത്രത്തിലൂടെയാണ‌് നയൻതാര അഭിനയരംഗത്ത‌് എത്തുന്നത‌്.  മമ്മൂട്ടിയുടെ പുതിയനിയമത്തിലാണ‌് മലയാളത്തിൽ അവസാനമായി അഭിനയിച്ചത‌്.‌ താരമൂല്യം ഉയർന്നതോടെ നയൻതാരയ‌്ക്ക‌് തമിഴിലും തെലുങ്കിലും വൻ ഡിമാൻഡാണ‌്. അജിത‌് നായകനാകുന്ന വിശ്വാസമാണ‌് അടുത്ത തമിഴ‌് ചിത്രം. തെലുങ്കിൽ ചിരംഞ്ജീവിയുടെ സെറാ നരസിംഹ റെഡ്ഡി  എന്ന ചിത്രത്തിലും നായികയാണ‌് നയൻതാര Read on deshabhimani.com

Related News