നസ്രിയ തിരിച്ചു വരുന്ന അഞ്ജലി മേനോന്‍ ചിത്രത്തിന് പേരിട്ടു; പൃഥ്വിരാജും പാര്‍വതിയും വീണ്ടുമൊന്നിക്കുന്ന ചിത്രം - 'കൂടെ'കൊച്ചി > വിവാഹ ശേഷം നസ്രിയ നസീം അഭിനയ രംഗത്തേക്ക് തിരിച്ചെത്തുന്ന ചിത്രത്തിന് പേരിട്ടു. അഞ്ജലി മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പേര് - 'കൂടെ'. ചിത്രത്തിന്റെ പേരു വെളിപ്പെടുത്തിയുള്ള ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പൃഥ്വിരാജും സംവിധായിക അഞ്ജലി മേനോനും ഫേസ്‌ബുക്കിലൂടെയാണ് പുറത്ത് വിട്ടത്.  നസ്രിയക്കൊപ്പം പൃഥ്വിരാജും പാര്‍വതിയും ഒന്നിക്കുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. 'എന്ന് നിന്റെ മൊയ്‌തീന്' ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രമാണ് കൂടെ. ഊട്ടിയിലും സമീപ പ്രദേശങ്ങളിലും ചിത്രീകരണം പൂര്‍ത്തിയാക്കിയ ചിത്രം അടുത്ത മാസം തീയേറ്ററുകളിലെത്തും. 'ബാഗ്ലൂര്‍ ഡെയ്‌സി'നു ശേഷം അഞ്ജലി മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'കൂടെ'. ബാഗ്ലൂര്‍ ഡെയ്‌സിലും പാര്‍വതിയും നസ്രിയയും ഒരുമിച്ചഭിനയിച്ചിരുന്നു. വമ്പന്‍ ഹിറ്റായിരുന്ന ചിത്രം. ‌‌ അഞ്ജലി മേനോന്റെ സംവിധായക സഹായിയും പറവയുടെ ക്യമാറമാനുമായ ലിറ്റില്‍ സ്വയംപ് ആണ് ചിത്രത്തിന് ക്യാമറ ചലിപ്പിക്കുന്നത്. രജപുത്ര വിഷ്വല്‍ മീഡിയയുടെ ബാനറില്‍ എം രഞ്ജിത്താണ് നിര്‍മാണം. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് എം ജയചന്ദ്രനും രഘു ദീക്ഷിതും ചേര്‍ന്നാണ്  സംഗീതമൊരുക്കുന്നത്. എഡിറ്റര്‍ പ്രവീണ്‍ പ്രഭാകര്‍.   Read on deshabhimani.com

Related News